മുംബൈ: സല്മാന് ഖാന് പുതിയ ഭീഷണി വന്നിരിക്കുന്ന പശ്ചാത്തലത്തില്‍ സല്‍മാനും അദ്ദേഹത്തിന്റെ വസതിക്കും സുരക്ഷ ശക്തമാക്കി. ബിഷ്ണോയി സംഘവുമായുള്ള പൂര്‍വ്വകാല പക അവസാനിപ്പിക്കാന്‍ സല്മാന്ഖാനില് നിന്ന് അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് മുംബൈ പോലീസിന് സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിക്കല്‍.
ബാബാ സിദ്ദിഖിനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ സല്മാന് പോലീസ് സുരക്ഷ നല്‍കിയിരുന്നു. അഞ്ച് കോടി രൂപ നല്‍കിയില്ലെങ്കില്‍ ജീവനാപത്താകുമെന്നാണ് ഭീഷണി. ഇല്ലെങ്കില്‍ ബാബാ സിദ്ദിഖിനെക്കാളും ഭീകരമായ മരണം സല്മാനുണ്ടാകുമെന്നും ഭീഷണിയിലുണ്ട്. പുതിയ ഭീഷണി ഉയര്‍ന്ന പശ്ചാത്തലത്തില്‍ വര്‍ളി പോലീസ് കേസെടുത്തു. ഭീഷണി സന്ദേശം വന്ന നമ്പറിന്റെ ഉറവിടം അന്വേഷിക്കുകയാണ് പോലീസ്. കനത്ത സുരക്ഷയിലാണ് ഷൂട്ടിങ് സൈറ്റുകളിലേയ്ക്ക് സല്മാന് പോകുന്നത്.