കേരളത്തിൽ നിന്ന് വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്‌മെൻ്റും വീസ തട്ടിപ്പുകളും തടയാൻ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു

തിരുവനന്തപുരം : കേരളത്തിൽ നിന്ന് വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്‌മെൻ്റും വീസ തട്ടിപ്പുകളും തടയാൻ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. നോർക്ക റൂട്ട്സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ, തിരുവനന്തപുരം, എറണാകുളം കമ്പനി പ്രൊട്ടക്‌ടർ ഓഫ് ഇമിഗ്രൻ്റ്‌സ് ഉദ്യോഗസ്ഥർ, എൻആർഐ സെൽ പോലീസ് സൂപ്രണ്ട് എന്നിവർ ആണ് ഫോഴ്സിലെ അംഗങ്ങൾ. ഇത് സംബന്ധിച്ച ഉത്തരവ് പ്രവാസികാര്യ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകിയാണ് പുറത്ത് വിട്ടത്.നോർക്കയുടെ ഓപ്പറേഷൻ ശുഭയാത്രയുടെ ഭാഗമായാണ് ശക്തമായ ഈ നീക്കം.

എൻആർഐ സെല്ലിനെ ശക്തിപ്പെടുത്തുന്നതിനും എൻആർഐ സെല്ലിന് മാത്രമായി ഒരു സൈബർ സെൽ രൂപീകരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്കും എൻആർഐ സെല്ലിലെ പൊലീസ് സൂപ്രണ്ടിനും നിർദേശം നൽകി.റിക്രൂട്ട്മെൻ്റ് ഫീസുമായി ബന്ധപ്പെട്ട ഇടപാടുകൾ നിരീക്ഷിക്കുന്നത് ബാങ്കുമായും ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച് അസാധാരണമോ, സംശയാസ്പദമായതോ ആയ ഇടപാടുകൾ ബാങ്കുകൾക്ക് അറിയിക്കാൻ കഴിയുമോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്‌സ് ഡിപ്പാർട്ട്മെൻ്റ് നിർദ്ദേശം നൽകി.

റിക്രൂട്ട്‌മെൻ്റ് സംബന്ധിച്ച പരാതികളിൽ കർശനമായ നടപടികൾ സ്വീകരിക്കാൻ ലക്ഷ്യമിട്ടുള്ള സെൽ ഇത്തരം പരാതികൾ ലഭിച്ചാൽ അതിന്റെ അന്വേഷണ പുരോഗതി ടാസ്‌ക്‌ഫോഴ്‌സ് എല്ലാ മാസവും യോഗം ചേർന്നു വിലയിരുത്തും. കൂടാതെ എൻജിഒ ആയ പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ശുപാർശകൾ പ്രകാരം റിക്രൂട്ട്മെൻ്റ് തട്ടിപ്പുകൾ തടയുന്നത് ഫലപ്രദവും കർശനവുമായ നടപടികൾക്കായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടും. വിദ്യാർത്ഥികളുടെ കുടിയേറ്റത്തിൽ ഏർപ്പെട്ടിരിക്കുന്ന റിക്രൂട്ട്മെൻ്റ് ഏജൻസികളെ നിയന്ത്രിക്കുന്നതിന് നിയമനിർമ്മാണം / നിയമ ചട്ടക്കൂട് ഉണ്ടാക്കുന്നതിനുള്ള സാധ്യത പരിശോധിക്കാൻ നിയമ വകുപ്പിൻ്റെ നിർദ്ദേശം നൽകുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments