200 കോടി നീട്ടിയിട്ടും വാങ്ങാതെ സാമന്ത

താരങ്ങളുടെ സിനിമ ജീവിതത്തേക്കാൾ ഒരുപക്ഷെ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത് അവരുടെ സ്വകാര്യ ജീവിതങ്ങളായിരിക്കും. നടൻമാർ എത്ര കെട്ടി, വിവാഹമോചനം നടന്നോ, കുട്ടികളെത്രയുണ്ട്, അവിഹിതമുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം തന്നെ എപ്പോഴും ചർച്ചയാകാറുണ്ട്. മറ്റു മേഖലകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ വിവാഹ മോചനം നടന്നിട്ടുള്ളത് സിനിമ മേഖലയിലാണെന്ന് നിസംശയം പറയാം. എന്നാൽ എത്ര വലിയ താരമാണെങ്കിലും നിയമപരമായി വിവാഹം ചെയ്തശേഷം പിരിഞ്ഞാൽ ഭാര്യയ്ക്ക് ഭർത്താവ് ജീവനാംശം നൽകണം. അത്തരത്തിൽ ബോളിവുഡിൽ കോടികളാണ് താരങ്ങൾ ഭാര്യമാർക്ക് നൽകേണ്ടി വന്നത്.

വിവാഹമോചനത്തിലൂടെ ഏറ്റവും കൂടുതൽ കാശ് ചെലവായത് ഋത്വിക് റോഷനായിരുന്നു. 2000ൽ വിവാഹിതരായ ഋത്വിക്കും സൂസാനെയും 2013 ൽ വേർപിരിഞ്ഞു. സൂസാനെയ്ക്ക് ഋത്വിക് 400 കോടിയാണ് ജീവനാംശമായി നൽകിയത്. സംവിധായകൻ ആദിത്യ ചോപ്രയുടെ ആദ്യ ഭാര്യ പായൽ ഖന്നയായിരുന്നു. എന്നാൽ 2001ൽ വിവാഹിതരായ ദമ്പതികൾ 2006ൽ വേർപിരിഞ്ഞു. പായലിന് ആദിത്യ ചോപ്ര 50 കോടി രൂപയാണ് ജീവനാംശമായി നൽകിയത്. കൂടാതെ സൂപ്പർ താരം അമീർ ഖാന് ബന്ധം വേർപെടുത്തേണ്ടി വന്നപ്പോഴും കോടികൾ പൊടിഞ്ഞു. ആദ്യ ഭാര്യ റീന ദത്തയുമായുള്ള ബന്ധം വേർപ്പെടുത്തിയപ്പോൾ അമ്പത് കോടിയാണ് താരം ജീവനാംശമായി നൽകിയത്.

1991ൽ വിവാഹിതരായ അമൃത സിംഗ് -സെയ്ഫ് അലി ഖാൻ ജോഡി 2004ൽ വിവാഹമോചിതരായി. ബന്ധം വേർപ്പെടുത്തിയപ്പോൾ അ‍ഞ്ച് കോടി രൂപയാണ് സെയ്ഫ് അലി ഖാൻ ജീവനാംശമായി നൽ‌കിയത്. ഇരുവരുടെയും മക്കളും സിനിമ താരങ്ങളുമായ സാറയ്ക്കും ഇബ്രാഹിമിനും മാസം ഒരു ലക്ഷം രൂപയും സെയ്ഫ് അലി ഖാൻ നൽകുന്നുണ്ട്. അതേസമയം, 2003ൽ വിവാഹിതരായ സഞ്ജയ് കപൂറും കരിഷ്മ കപൂറും 2016ൽ വിവാഹമോചിതരായി. ബന്ധം വേർപ്പെടുത്തിയപ്പോൾ പതിനാല് കോടി രൂപയാണ് സഞ്ജയ് കരിഷ്മയ്ക്ക് ജീവനാംശമായി നൽകിയത്.

പ്രഭുദേവ റംലത്തുമായി വേർപിരിഞ്ഞപ്പോൾ രണ്ട് കാറുകളും രണ്ട് വീടും ഒരു ഫ്ലാറ്റും 10 ലക്ഷം രൂപയുമായിരുന്നു ജീവനാംശമായി നൽകിയത്. കൂടാതെ 1998 ൽ റിയ പിള്ളയെ വിവാഹം ചെയ്ത സഞ്ജയ് ദത്ത് 2005ൽ വേർപിരിഞ്ഞു. എട്ട് കോടി രൂപ വിലമതിക്കുന്ന ഫ്‌ളാറ്റും വിലകൂടിയ ആഢംബര കാറും സഞ്ജയ് റിയക്ക് ജീവനാംശമായി നൽകി.

എന്നാൽ ഇവിടെയെല്ലാം വ്യത്യസ്തയായി നിൽക്കുന്ന ഒരു താരമുണ്ട്. മറ്റാരുമല്ല തെന്നിന്ത്യൻ താര സുന്ദരി സാമന്ത റൂത്ത് പ്രഭു. നാഗ ചൈതന്യയില്‍ നിന്നും താരം 200 കോടി ജീനവാംശമായി വാങ്ങിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഒരു ചില്ലി കാശ് പോലും സാമന്ത നാഗചൈതന്യയിൽ നിന്നും വാങ്ങിയിട്ടില്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments