ന്യൂഡല്‍ഹി: പ്രധാനമന്ത്രി വീണ്ടും റഷ്യയിലേയ്ക്ക്. 16-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായിട്ടാണ് മോദിയുടെ രണ്ടാമത്തെ റഷ്യ സന്ദര്‍ശനം. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി റഷ്യയിലേയ്ക്ക് ബ്രിക്‌സില്‍ പങ്കെടുക്കാന്‍ പോകുന്നത്. റഷ്യയുടെ അധ്യക്ഷതയിലാണ് കസാനില്‍ ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ആഗോളമായി നേരിടുന്ന പല പ്രശ്നങ്ങള്‍ ബ്രിക്‌സില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് കരുതുന്നത്.
ബ്രിക്സ് ആരംഭിച്ച സംരംഭങ്ങളുടെ പുരോഗതി വിലയിരുത്താനും വരും കാലങ്ങളിലുള്ള സഹകരണവും ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യപ്പെടും. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രീക്ക എന്നീ രാജ്യങ്ങളിലെ നേതാക്കളാണ് ബ്രിക്‌സ് ഉച്ചകോടിക്ക് എത്തുന്നത്.