
ഹമാസ് തലവനെ വധിച്ചു, സ്‌കൂളിനുനേരെ ആക്രമണം; യുദ്ധം കടുപ്പിച്ച് ഇസ്രായേൽ
ഹമാസ് തലവൻ യഹിയ സിൻവാറിനെ ഇസ്രായേൽ വധിച്ചെന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്. മറ്റു മൂന്ന് ഹമാസ് നേതാക്കളെ കൂടി വധിച്ചെന്നും ഇസ്രായേൽ അവകാശപ്പെടുന്നു. ബുധനാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് യഹിയ സിൻവർ കൊല്ലപ്പെട്ടത്.
ഇസ്രായേൽ വിദേശകാര്യ മന്ത്രി കട്‌സാണ് ഇക്കാര്യം അറിയിച്ചത്. റഫയിലെ ഒരു കെട്ടിടത്തിനു നേരെ നടത്തിയ ആക്രമണത്തിലാണ് സിൻവാർ കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേൽ പറയുന്നു. ഡിഎൻഎ പരിശോധനയിൽ കൊല്ലപ്പെട്ടത് സിൻവാർ തന്നെയാണു ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു.
എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ ഹമാസിൻ്റെ ഭാഗത്തുനിന്ന് പ്രതികരണം വന്നിട്ടില്ല. ഇസ്രായേൽ വധിച്ചെന്ന് അവകാശപ്പെടുന്ന മറ്റ് ഹമാസ് നേതാക്കളുടെ പേരുവിവരങ്ങളും പുറത്തുവിട്ടിട്ടില്ല. ഒക്ടോബർ ഏഴ് ആക്രമണത്തിൻ്റെ സൂത്രധാരനെന്നാണ് സിൻവാറിനെ ഇസ്രായേൽ പലപ്പോഴായും വിശേഷിപ്പിച്ചിരുന്നത്.
ഒക്ടോബർ ഏഴിനുശേഷമുള്ള ആക്രമണം നേരിട്ടു നയിക്കുന്നത് സിൻവാറാണ്. കഴിഞ്ഞ ജൂലൈ 31ന് ഇറാനിൽ ഇസ്മായിൽ ഹനിയ്യ കൊല്ലപ്പെട്ട ശേഷമാണ് സിൻവാർ ഹമാസ് നേതൃത്വം ഏറ്റെടുത്തത്. നേരത്തെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് കരുതിയിരുന്ന സിൻവർ ജീവിച്ചിരിപ്പുണ്ടെന്ന സൂചനകൾ അടുത്തിയൊണ് പുറത്തുവന്നത്.
ചില പാലസ്തീൻ ഉദ്യോഗസ്ഥരും മിഡിൽ ഈസ്റ്റ് ഔദ്യോഗിക വക്താക്കളും ഇയാളെ കാണാൻ ചെന്നിരുന്നതായും റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. റോയിട്ടേഴ്‌സ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വിട്ടത്.
ഹമാസിൻ്റെ ബന്ദികളായി കഴിയുന്ന 101 പേരെ അടിയന്തരമായി മോചിപ്പിക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം നെതന്യാഹു എക്‌സിൽ കുറിച്ചു. ഇത് യുദ്ധത്തിൻ്റെ അവസാനമല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അറിയിച്ചു.
അതേസമയം, യുഎൻ നേതൃത്വത്തിലുള്ള സ്‌കൂളിനുനേരെ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 28 പേർ കൊല്ലപ്പെട്ടു. പലസ്തീൻ അഭയാർഥികള്‍ക്കു വേണ്ടി പ്രവർത്തിക്കുന്ന യുഎൻ റിലീഫ് ആൻഡ് വർക്‌സ് ഏജൻസി ഫോർ ഫലസ്തീൻ റെഫ്യൂജീസിന്(യുഎൻആർഡബ്ല്യുഎ) കീഴിലുള്ള സ്‌കൂളിനു നേരെയാണ് ഇസ്രായേല്‍ ആക്രമണം നടന്നത്.വടക്കൻ ഗസ്സയിലെ ജബാലിയയിലാണു സംഭവം.