അതീവ ഗ്ലാമറസായി നടി മെറീന മൈക്കിൾ. താരം പങ്കുവച്ചിരിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ വൈറലാകുകയാണ്. എല്ലായ്പ്പോഴും മോഡൽ വസ്ത്രങ്ങളിൽ മാത്രമാണ് മെറീന മൈക്കിളിനെ ആരാധകർ കണ്ടിട്ടുള്ളത്. ഇത്തവണ സാരിയിലെത്തിയാണ് താരം ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
പച്ച നിറത്തിലുള്ള സാരിയാണ് മെറീന ധരിച്ചിരിക്കുന്നത്. ഭംഗിയുള്ള ജിമിക്കിയും മാലയും താരത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നു. അതേസമയം, കമൽ സംവിധാനം ചെയ്ത ‘വിവേകാനന്ദൻ വൈറലാണ്’ എന്ന സിനിമയിലാണ് മെറീന അവസാനം അഭിനയിച്ചത്. മോഡലും നടിയുമായ മെറീന വായ് മൂടി പേസവും എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് കാലെടുത്തു വെച്ചത്. മുംബൈ ടാക്സി, അമർ അക്ബർ അന്തോണി, ഹാപ്പി വെഡ്ഡിങ് തുടങ്ങി നിരവധി സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്.