
ഷഹ്ദാരയില്‍ വീണ്ടും തീപിടുത്തം. രണ്ട് മരണം, നാലുപേര്‍ക്ക് പരിക്കേറ്റു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഷഹ്ദാര മേഖലയില്‍ തീപിടുത്തം പതിവ് സംഭവമാകുന്നു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഷഹ്ദാര മേഖലയിലെ ഒരു വീടിന് തീപിടിക്കുകയും രണ്ടുപേര്‍ മരണപ്പെടുകയും ചെയ്തു. 42 കാരിയായ ശില്‍പി ഗുപ്തയും 16 വയസുള്ള മകന്‍ പ്രണവ് ഗുപ്തയുമാണ് മരണപ്പെട്ടത്.
നാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കൈലാഷ് ഗുപ്ത (72), ഭാര്യ ഭഗവതി ഗുപ്ത (70), മകന്‍ മനീഷ് ഗുപ്ത (45), മനീഷിന്റെ മകന്‍ പാര്‍ത്ഥ് (19) എന്നിവര്‍ ജിടിബി ആശുപത്രിയില്‍ ചികിത്സയിലാണ്. എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. പുലര്‍ച്ചെ 5.25 ന് തീപിടിത്തം നടന്നത്. ഭോലാനാഥ് നഗറിലെ നാല് നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ മൂന്നാമത്തെയും നാലാമത്തെയും നിലയിലാണ് തീപിടിച്ചത്.
പുലര്‍ച്ചെ ആയതിനാല്‍ തന്നെ ഫയര്‍ എഞ്ചിനുകള്‍ എത്താന്‍ വൈകിയത് അപകടത്തിന് ആക്കം കൂട്ടി. രണ്ട് മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് അധികൃതരുടെ കണ്ടെത്തല്‍.