തിരുവനന്തപുരം : ഉപതിരഞ്ഞെടുപ്പിൽ പാലക്കാട്, ചേലക്കര സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം. പാലക്കാട് ഡോ.പി. സരിനും, ചേലക്കരയിൽ മുൻ എംഎൽഎ യു.ആർ. പ്രദീപും സ്ഥാനാർഥികളാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥികളായി പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിനെയും, ചേലക്കരയിൽ രമ്യ ഹരിദാസിനേയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബിജെപി സ്ഥാനാർഥികളെ കൂടി പ്രഖ്യാപിക്കുന്നതോടെ ഉപതിരഞ്ഞെടുപ്പ് ചിത്രം വ്യ്കതമാകും . പ്രിയങ്ക ഗാന്ധിയെ നേരിടാൻ വയനാട്ടിൽ മുതിർന്ന നേതാവ് സത്യൻ കൊമേരിയെ നേരത്തെ ഇടത് മുന്നണി പ്രഖ്യാപിച്ചിരുന്നു.