കുതിച്ചുയർന്ന് BSNL ; ഒപ്പത്തിനൊപ്പം ജിയോ

തിരുവനന്തപുരം : സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്ക് കൂട്ടിയതോടെ സാധാരണക്കാരന്റെ കാര്യം ഏറെ അവതാളത്തിലായിരിക്കുകയാണ്. കൈയ്യിലൊതുങ്ങുന്നതിന്റെ ഇരട്ടി തുകയാണ് ഇപ്പോൾ സ്വകാര്യ ടെലികോം കമ്പനികളെ ആശ്രയിക്കുന്നത് കൊണ്ട് നൽകേണ്ടി വരുന്നത് എന്നതാണ് പ്രധാനപ്പെട്ട പ്രശ്നം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് ഒരു പരിഹാരവും ആശ്വാസവുമായി മാറുകയാണ് ബിഎസ്എൻഎൽ. സാധാരക്കാർക്ക് പോലും കൈയ്യിലൊതുങ്ങുന്ന തരത്തിൽ ഉള്ള പ്ലാനുകൾ എത്രയും പെട്ടന്ന് സാധ്യമാക്കുക എന്നത് തന്നെയാണ് ഇതിന് ബിഎസ് എൻഎൽ കണ്ടിരിക്കുന്ന മാർ​ഗം. രത്തൻ ടാറ്റയുമായി ബിഎസ്എൻഎൽ ഒപ്പുവച്ച കരാറിന്റെ ബലത്തിൽ ഈ ലക്ഷ്യം അതിവേ​ഗം സാധ്യമാകുമെന്നാണ് സർക്കാർ സ്ഥാപനമായ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ അവകാശപ്പെടുത്തത്.

എന്നാൽ രത്തൻ ടാറ്റയുടെ മരണത്തിന് ശേഷം ആ കരാറിൽ ഇനി വിശ്വസിക്കാമോ എന്നൊരു ചോദ്യം പലരിലും ഉണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള ആശങ്ക വേണ്ട എന്ന് വ്യക്തമാക്കി ടിസിഎസ് രം​ഗത്ത് എത്തിയിരുന്നു . 4ജി ബിഎസ്എൻഎൽ ഉടൻ തന്നെ ഔദ്യോഗികമായി ലോഞ്ച് ചെയ്യും. 15,000 കോടിയുടെ മെഗാ ഡീലിൻറെ ഭാഗമായി 4ജി നെറ്റ്‍വർക്ക് വ്യാപനത്തിനായി ഇതിനകം 40 ഡാറ്റാ സെൻററുകൾ ബിഎസ്എൻഎൽ രാജ്യത്തുടനീളം തുടങ്ങിക്കഴിഞ്ഞു. 38,000 4ജി സൈറ്റുകൾ ബിഎസ്എൻഎൽ ഇതിനകം പൂർത്തിയാക്കി. ദിവസം 500 സൈറ്റുകളുടെ പണിയാണ് ഒരു ദിവസം പുരോഗമിക്കുന്നത്’ എന്നും ടിസിഎസിൻറെ ഉപദേഷ്ടാവായ എൻ ഗണപതി സുബ്രമണ്യൻ വ്യക്തമാക്കി.

2025 ജൂണിൽ BSNL 5ജിലേക്ക് മാറും . സ്വന്തം 5ജി ടെക്‌നോളജിയുള്ള ആറാമത്തെ മാത്രം രാജ്യമാകാനാണ് ഇന്ത്യയൊരുങ്ങുന്നത്’- എന്നും കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കൂട്ടിച്ചേർത്തു. ബിഎസ്എൻഎൽ 4ജി പൂർത്തീകരണം വൈകുമെന്നുള്ള അഭ്യൂഹങ്ങൾക്കുള്ള മറുപടി കൂടിയാണ് മന്ത്രി നൽകിയത്. അതേ സമയം അടുത്ത വർഷം ഏപ്രിൽ-മെയ് മാസത്തോടെ 1 ലക്ഷം 4ജി ബിഎസ്എൻഎൽ ടവറുകളാണ് ലക്ഷ്യം.

തദ്ദേശീയമായി വികസിപ്പിച്ച 4ജി നെറ്റ്‌വർക്കിലാണ് ബിഎസ്എൻഎൽ 4ജി ടവറുകൾ സ്ഥാപിക്കുന്നത്. പലർക്കും നെറ്റ് വർക്ക് ലഭിക്കുന്നില്ലെന്നുള്ള പരാതി ഉയരുന്നുണ്ട് . നെറ്റ് കിട്ടാത്തത് താൽക്കാലിക പ്രശ്നം മാത്രമാണ്. 4ജി നെറ്റ്വർക്കിലേക്കുള്ള അപ്‌ഗ്രേഡിംഗ് നടക്കുന്നതിനാലാണ് പലയിടങ്ങളിലും ബിഎസ്എൻഎൽ നെറ്റ്വർക്കിൽ സാങ്കേതിക പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരുന്നത് എന്നും കമ്പനി വിശദമാക്കിയിരുന്നു.

അതേ സമയം സ്വകാര്യ ടെലികോം കമ്പനികളും മത്സരം കടുപ്പിച്ചിരിക്കുകയാണ്. നിരക്ക് കുറച്ചു എങ്കിൽ പോലും ജിയോ ഉൾപ്പെടെയുള്ള കമ്പനികൾക്ക് യാതൊരു നഷ്ടവും സംഭവിച്ചില്ല എന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം മിക്ക വരിക്കാരും ഉയർന്ന നിരക്ക് താങ്ങാനാവാതെ ബിഎസ്എൻഎല്ലിലേക്ക് ചേക്കേറിയിട്ട് പോലും കമ്പനിക്ക് നഷ്ടം സംഭവിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

ഏകദേശം ഒരു കോടിയലധികം ജിയോ യൂസേഴ്സ് കമ്പനി വിട്ടുപോയി. എങ്കിലും അറ്റാദായത്തിൽ വൻവർദ്ധനവാണ് കമ്പനിയ്ക്ക് ഉണ്ടായിരിക്കുന്നത്. ഇതിനുള്ള കാരണം വ്യക്തമാക്കി കമ്പനി രം​ഗത്ത് എത്തിയിരുന്നു. ഇങ്ങനെയൊരു അന്തരീക്ഷത്തെ കുറിച്ച് കമ്പനിക്ക് അറിയാമെന്നും ഇത് ലാഭത്തിൽ കാര്യമായ സ്വാധീനം ചെലുത്തില്ലെന്നും ജിയോ പറഞ്ഞു. ടെലികോം റിപ്പോർട്ടിലാണ് ഇക്കാര്യം വിശദീകരിച്ചിട്ടുള്ളത്.

വരിക്കാർ കുറഞ്ഞാലും ഏറ്റവും മികച്ച സേവനങ്ങളാണ് ജിയോ നൽകി വരുന്നത്. തങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച 5G നെറ്റ്‌വർക്ക് നൽകാനാണ് കമ്പനി ശ്രദ്ധിക്കുന്നത്. FWA എന്ന ഫിക്‌സഡ് വയർലെസ് ആക്‌സസ് സേവനവും ജിയോയിലുണ്ട്. ഇതിലൂടെ നിരവധി വീടുകൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ ബന്ധിപ്പിക്കാൻ കഴിയും. അതുകൊണ്ട് തന്നെ ഒരു കോടി വരിക്കാരുടെ നഷ്ടം ഒരു വലിയ പ്രശ്നമല്ലെന്ന് ജിയോ അറിയിക്കുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments