ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

ഓഗസ്റ്റിൽ ഇന്ത്യയിലേക്ക് പലായനം ചെയ്ത നാടുകടത്തപ്പെട്ട നേതാവാണ് ഷെയ്ഖ് ഹസീന.

hasina arrest warand

ബംഗ്ലാദേശിൽ വിദ്യാർത്ഥികളുടെ വിപ്ലവത്തിലൂടെ അധികാരത്തിൽ നിന്ന് താഴെയിറക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്. ഹസീനയെ അറസ്റ്റ് ചെയ്ത് നവംബർ 18 ന് ഹാജരാക്കാനാണ് ബംഗ്ലാദേശ് കോടതി ഉത്തരവിട്ടിട്ടുള്ളത്.

വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് നാടുവിട്ട ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുകയാണ്. ഹസീനയുടെ 15 വർഷത്തെ ഭരണത്തിൽ, രാഷ്ട്രീയ എതിരാളികൾക്കെതിരെ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളും കൂട്ടത്തോടെ തടങ്കലിലടയ്ക്കുകയും നിയമവിരുദ്ധ കൊലപാതകങ്ങളും ഉൾപ്പെടെ നടന്നതായിട്ടാണ് എതിരാളികൾ ആരോപിക്കുന്നത്.

മനുഷ്യരാശിക്കെതിരായ കൂട്ടക്കൊലകളും കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും നടത്തിയതിന് ചുക്കാൻ പിടിച്ചത് ഷെയ്ഖ് ഹസീനയാണെന്ന് മുഹമ്മദ് താജുൽ ഇസ്ലാം പറഞ്ഞു. ഹസീനയെ അറസ്റ്റ് ചെയ്യാനുള്ള കോടതി വിധിയെ ശ്രദ്ധേയമായ ദിനം എന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ഇന്ത്യയിൽ കഴിയുന്ന ഷെയ്ഖ് ഹസീനയെ വിട്ടു നിൽകണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഹസീനയുടെ നയതന്ത്ര പാസ്പോർട്ട് ബംഗ്ലാദേശ് അസാധുവാക്കിയിരുന്നു. ക്രിമിനൽ വിചാരണ നേരിടാൻ കേസിൽപ്പെട്ടവരെ കൈമാറുന്ന ഉഭയകക്ഷി കൈമാറൽ ഉടമ്പടി ഇരു രാജ്യങ്ങളും തമ്മിലുണ്ടെന്നും ബംഗ്ലാദേശ് വ്യക്തമാക്കിയിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments