ഗുജറാത്ത് : മനുഷ്യന് മാത്രമല്ല ജീവന്‍ ആപത്തിലാകുന്ന ഘട്ടത്തില്‍ പാമ്പിനും കൃത്രിമശ്വാസം നല്‍കാമെന്ന് മാതൃക കാണിച്ച് യുവാവ്. ഗുജറാത്തിലെ വഡോദരയിലാണ് ഈ അസാധാരണ സംഭവം നടന്നത്. ഗുജറാത്തിലെ വഡോദരയിലെ വന്യജീവി രക്ഷാപ്രവര്‍ത്തകനായ യാഷ് തദ്വി ആണ് പാമ്പിന് കൃത്രിമശ്വാസം നല്‍കിയത്. വഡോദരയിലെ ഒരു സ്ഥലത്ത് അനക്കമില്ലാത്ത നിലയില്‍ പാമ്പിനെ കണ്ടെത്തിയെന്ന് ഒരു ഫോണ്‍ കോള്‍ തന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് എത്തിയിരുന്നു.
തുടര്‍ന്ന് താന്‍ ആ സ്ഥലത്തേയ്ക്ക് എത്തിയപ്പോള്‍ ചലനമറ്റ നിലയില്‍ പാമ്പിനെ കണ്ടെത്തുകയായിരുന്നു. വിഷമില്ലാത്ത ഇനത്തില്‍പെട്ട പാമ്പായിരുന്നു അത്. സിപിആര്‍ നല്‍കിയാല്‍ പാമ്പ് രക്ഷപ്പെടുമെന്ന മനസിലാക്കിയ ഞാന്‍ അതിനെ കൈയ്യില്‍ എടുത്ത് കഴുത്ത് എന്റെ കയ്യില്‍ എടുത്തു വായ തുറന്ന് മൂന്ന് മിനിറ്റ് വായില്‍ ഊതി ബോധത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചു. രണ്ട് തവണ സിപിആര്‍ നല്‍കിയത് പരാജയപ്പെട്ടെങ്കിലും മൂന്നാമത്തെ തവണ അത് വിജയിച്ചു.
മൂന്നാം തവണ സിപിആര്‍ നല്‍കിയപ്പോള്‍ അത് അനങ്ങാന്‍ തുടങ്ങിയെന്നും പിന്നീട് അതിനെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റിയെന്നും രക്ഷാ പ്രവര്‍ത്തകന്‍ പറഞ്ഞു. യുവാവിന്റെ ഈ സാഹസികമായ രക്ഷാദൗത്യത്തിന്‍രെ വീഡിയോ ശ്രദ്ധ നേടുകയും യുവാവിന്റെ സത്കര്‍മത്തിന് അഭിനന്ദന പ്രവാഹവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്ളത്.