National

ക്ലാസ് മുറിയില്‍ ജീര്‍ണ്ണാവസ്ഥയിലുള്ള മതിലിടിഞ്ഞ് വീണു, കുട്ടികള്‍ പഠിക്കുന്നത് വരാന്തയില്‍

ഡിണ്ടിഗല്‍: തമിഴ്‌നാട് പഴനിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ ക്ലാസ് മുറികളില്‍ മതിലിടിഞ്ഞ് വീണതിനാല്‍ കുട്ടികള്‍ പഠിക്കുന്നത് സ്‌കൂള്‍ വരാന്തയില്‍. പഴനിയിലെ ആയക്കുടി സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ കുട്ടികള്‍ക്കാണ് ഈ ദുരവസ്ഥ. ചൊവ്വാഴ്ച രാത്രിയിലാണ് ക്ലാസ് മുറിയിലെ ബാല്‍ക്കണിയുടെ മതില്‍ ഇടിഞ്ഞുവീണത്. സ്‌കൂളില്‍ എട്ട് ക്ലാസ് മുറികളാണുള്ളത്. അതില്‍ അതില്‍ അഞ്ചെണ്ണം ജീര്‍ണാവസ്ഥയിലാണെന്ന് സ്‌കൂള്‍ അധികൃതര്‍ തന്നെ വ്യക്തമാക്കിയിരുന്നു. 200ലധികം വിദ്യാര്‍ഥികള്‍ ഈ സ്‌കൂളിലാണ് പഠിക്കുന്നത്.

വളരെ ജീര്‍ണ്ണമായ അവസ്ഥയിലാണ് പലഭിത്തികളും. ഇതിനാല്‍ തന്നെ കുട്ടികളുടെ പഠനവും അവരുടെ സുരക്ഷയും വിലപ്പെട്ടതാണെന്ന് ഒരു കുട്ടിയുടെ രക്ഷിതാവ് എം രവിശെല്‍വി പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇവിടില്ല. മതില്‍ ഇടിഞ്ഞു വീണതോടെ ആശങ്ക ഇരട്ടിച്ചു.

ഞങ്ങള്‍ പ്രധാന അധ്യാപകനുമായി ഇക്കാര്യം സംസാരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹം അവധിയിലാണെന്നാണ് പറഞ്ഞതെന്ന് അധ്യാപകരും രക്ഷാകര്‍ത്താക്കളും പറഞ്ഞു. സ്‌കൂളിന്‍രെ ശോചനീയമായ അവസ്ഥയ്ക് മാറ്റമില്ലാതെ തുടര്‍ന്നാല്‍ കൂട്ടത്തോടെ ഞങ്ങളുടെ കുട്ടികളെ സ്‌കൂള്‍ മാറ്റുമെന്നും രക്ഷിതാക്കള്‍ പറഞ്ഞു. നിരവധി പ്രതിഷേധങ്ങളും പരാതികളും വിദ്യാഭ്യാസ വകുപ്പിന് നല്‍കിയിട്ടുണ്ടെങ്കിലും ഇങ്ങോട്ട് ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് സ്‌കൂല്‍ അധികൃതര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *