
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശിവകാർത്തികേയന്റെ അമരൻ. ശിവകാർത്തികേയനും സായിപല്ലവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഈ മാസം അവസാനമാണ് തീയറ്ററുകളെത്തുക. ഇപ്പോൾ അമരനിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

“വെണ്ണിലാവ് സാരൽ” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ലിറിക്കൽ വിഡിയോയിൽ സായിപല്ലവിയെയും ശിവകാർത്തികേയനെയും മകളെയും കാണാം. രാജ്‍കുമാര്‍ പെരിയസ്വാമിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ഭീകരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്.

ഭുവൻ അറോറ, രാഹുല്‍ ബോസ്, ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നിവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. കശ്‍മീരിലടക്കം അമരൻ ചിത്രീകരിച്ചിരുന്നു. കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറിലാണ് ചിത്രം തീയറ്ററിലെത്തുക. ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലനാണ്.