ബെംഗളൂരു : ആശങ്ക വേണ്ട , ബിഎസ്എൻഎൽ 4G ഉടൻ സാധ്യമാകുമെന്ന ഉറപ്പുമായി ടിസിഎസ്. പ്രമുഖ വ്യവസായിയാ രത്തൻടാറ്റയുടെ മരണത്തിന് ശേഷം ബിഎസ്എലിന് നൽകിയ കരാറിന് തുടർ നടപടി ഉണ്ടാകുമോ എന്ന സംശയങ്ങൾ ശക്തമാകുന്നതിനിടെയാണ് ആശങ്കവേണ്ടെന്ന വ്യക്തത നൽകി ടിസിഎസ് രംഗത്ത് എത്തിയത്.
4ജി ബിഎസ്എന്‍എല്‍ ഉടന്‍ തന്നെ ഔദ്യോഗികമായി ലോഞ്ച് ചെയ്യും. 15,000 കോടിയുടെ മെഗാ ഡീലിന്‍റെ ഭാഗമായി 4ജി നെറ്റ്‍വർക്ക് വ്യാപനത്തിനായി ഇതിനകം 40 ഡാറ്റാ സെന്‍ററുകള്‍ ബിഎസ്എന്‍എല്‍ രാജ്യത്തുടനീളം തുടങ്ങിക്കഴിഞ്ഞു. 38,000 4ജി സൈറ്റുകള്‍ ബിഎസ്എന്‍എല്‍ ഇതിനകം പൂർത്തിയാക്കി. ദിവസം 500 സൈറ്റുകളുടെ പണിയാണ് ഒരു ദിവസം പുരോഗമിക്കുന്നത്’ എന്നും ടിസിഎസിന്‍റെ ഉപദേഷ്ടാവായ എന്‍ ഗണപതി സുബ്രമണ്യന്‍ വ്യക്തമാക്കി.
4ജി വ്യാപനത്തിന്‍റെ അപ്ഡേറ്റ് ടിസിഎസ് പങ്കുവെച്ചു. ടാറ്റ കണ്‍സള്‍ട്ടന്‍സ് സർവീസ് ഉള്‍പ്പെടുന്ന കണ്‍സോഷ്യമാണ് ബിഎസ്എന്‍എല്ലിന്‍റെ 4ജി നെറ്റ്‍വർക്ക് വ്യാപനം നടത്തുന്നത്. തേജസ് നെറ്റ്‍വർക്കും സി-ഡോട്ടും ഈ കണ്‍സോഷ്യത്തിന്‍റെ ഭാഗമാണ്. തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജി ഉപയോഗിച്ചാണ് ബിഎസ്എന്‍എല്‍ നെറ്റ്‍വർക്ക് ഒരുക്കുന്നത്. 4ജി നെറ്റ്‌വര്‍ക്കിലേക്കുള്ള അപ്‌ഗ്രേഡിംഗ് നടക്കുന്നതിനാല്‍ പലയിടങ്ങളിലും ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കില്‍ അടുത്തിടെ സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നു.
ഏറെ നാളുകൾക്ക് ശേഷം പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎലിനെ ശക്തമാക്കി കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് സർക്കാർ. സ്വകാര്യ ടെലികോം കമ്പനികളായ ജിയോയും ബിഎസ്എൻഎലും വിഐയുമെല്ലാം സാധാരണക്കാരന്റെ ചീട്ട് കീരുന്ന തരത്തിലുള്ള താരിഫ് വർദ്ധനവ് നടത്തിയത് വലിയ പ്രതിസന്ധിയായി മാറിയത് കൊണ്ട് തന്നെ ബിഎസ്എൻഎലാണ് ഇപ്പോൾ സാധാക്കാരന്റെ ഏക പ്രതീക്ഷ.
‘2023 ജൂലൈയിലാണ് ടിസിഎസിന് കരാർ ലഭിച്ചത്. 24 മാസത്തിനുള്ളിലാണ് 4ജി വ്യാപനം പൂർത്തിയാക്കേണ്ടത്. അതിനാല്‍ തന്നെ അനുവദിച്ചിരിക്കുന്ന സമയത്ത് തന്നെ പൂർത്തിയാക്കുകയാണ് ലക്ഷ്യം.