
വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ സത്യൻ മൊകേരി ഇടതുമുന്നണി സ്ഥാനാർഥിയാകും. സിപിഐ സംസ്ഥാന എക്സിക്യൂട്ടിവിൽ ഇതുസംബന്ധിച്ച് ധാരണയായി. പ്രഖ്യാപനം ഉടനുണ്ടാകും. വയനാട്ടിൽ സത്യൻ മൊകേരിയെയും ഇ.എസ്. ബിജിമോളെയുമാണ് സ്ഥാനാർഥിയായി പരിഗണിച്ചിരുന്നത്. നാളെ മുതല്‍ സിപിഐയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപനത്തിന് ശേഷം സത്യൻ മൊകേരി പറഞ്ഞു.
ആദ്യം വെറും 20,000 വോട്ടുകള്‍ക്കാണ് തോറ്റതെന്നും ഒരു രാഷ്ട്രീയ വിജയം നേടാൻ മൊകേരിക്ക് സാധിക്കുമെന്നുമാണ് സിപിഐയുടെ വിലയിരുത്തല്‍. സിപിഐ ദേശീയ കൗൺസിൽ അംഗമായ മൊകേരി മൂന്ന് തവണ എംഎൽഎ ആയിട്ടുണ്ട്. 2014ൽ വയനാട് തിരഞ്ഞെടുപ്പിൽ മത്സരിച്ച മൊകേരി ഇരുപതിനായിരം വോട്ടിനാണ് പരാജയപ്പെട്ടത്. 2014-ല്‍ വയനാട്ടില്‍ മത്സരിച്ച സത്യന്‍ മൊകേരി ഇരുപതിനായിരം വോട്ടിനാണ് പരാജയപ്പെട്ടത്.