എഡിഎമ്മിൻ്റെ മരണം: പിപി ദിവ്യയുടെ ഭർത്താവിന് പി ശശിയുമായി ബിനാമി ബന്ധം

എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പി ശശിയ്ക്ക് ബന്ധമുണ്ട് എന്നാണ് പിവി അൻവറിന്റെ ആരോപണം.

തിരുവനന്തപുരം : വിണ്ടും വിവാദ പരാമർശവുമായി പിവി അൻവർ എംഎൽഎ രം​ഗത്ത് . കണ്ണൂർ എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ടാണ് പിവി അൻവർ എംഎൽഎ മാധ്യമങ്ങളെ കണ്ടത് . എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പി ശശിയ്ക്ക് ബന്ധമുണ്ട് എന്നാണ് പിവി അൻവറിന്റെ ആരോപണം.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി ശശിയ്ക്ക് പലയിടങ്ങളിലും ബിനാമി ഇടപാടിലൂടെയുള്ള പെട്രോൾ പമ്പ് ഉണ്ട് എന്നും അത്തരത്തിൽ ബിനാമി ഇടപാട് നടത്തുന്ന ഒരു വിഷയമാണിതെന്നുമാണ് പിവി അൻവറിന്റെ ആരോപണം. പെട്രോൾ പമ്പ് ഉടമയുടെ ആവശ്യം അത് യത്ഥാർത്ഥത്തിൽ പി ശശിയുടെ ആവശ്യങ്ങളായിരുന്നു എന്നും, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ശബ്ദ്ം യത്ഥാർത്ഥത്തിൽ പി ശശിയ്ക്ക് വേണ്ടിയായിരുന്നു എന്നുമാണ് പി വി അൻവർ ഉന്നയിച്ച പ്രധാന ആരോപണം.

എഡിഎമ്മിനെതിരായ കള്ളപ്പരാതിക്ക് രേഖയുണ്ടാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നുവെന്നും ഇതിന് പിന്നിൽ പി ശശിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കണ്ണൂരിൽ പി ശശിയുടെ നേതൃത്വത്തിലുള്ള പല അനധികൃത കാര്യങ്ങൾക്കും അനുമതി കൊടുക്കാൻ എഡിഎം തയ്യാറായിരുന്നില്ല. ഇതിൻ്റെ പേരൽ എഡിഎമ്മിന് പണി കൊടുക്കാൻ പിപി ദിവ്യയെ അയച്ചത് പി ശശിയാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഗുണ്ടാ സംഘത്തിൻ്റെ തലവനാണെന്നും അദ്ദേഹം ആരോപിച്ചു. എഡിഎമ്മിൻ്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം കേൾക്കാൻ കേരളത്തിലെ ജനങ്ങൾക് ആഗ്രഹം ഉണ്ട്.

പാലക്കാട്‌ ഡിഎംകെ മത്സരിച്ചാൽ ബിജെപിക്ക് വഴി തുറക്കുമെന്ന് പ്രചരിപ്പിക്കുന്നുണ്ട്. യുഡിഎഫും എൽഡിഎഫും തനിക്കെതിരെ ഒരുപോലെ പ്രചാരണം നടത്തുന്നുണ്ട്. ന്യൂനപക്ഷവും മതേതര വിശ്വാസികളും ഡിഎംകെയ്ക്ക് ഒപ്പം നിൽക്കുമെന്ന് ഉറപ്പാണ്. എവിടുന്നോ വന്ന കോൺഗ്രസുകാരൻ എന്നാണ് മുഖ്യമന്ത്രി തന്നെക്കുറിച്ച് പറഞ്ഞത്. ഇപ്പോൾ അതുപോലെ കോൺഗ്രസുകാരനായ സരിനെ മത്സരിപ്പിക്കാൻ നോക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

പാലക്കാട് മത്സരത്തിൽ നിന്ന് അൻവർ പിന്മാറണം എന്ന് ആർക്കും പറയാനാവില്ല. മിൻഹാജ് പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളാണ്. മിൻഹാജ് പാലക്കാട് നിന്നുള്ള മികച്ച സ്ഥാനാർത്ഥിയാണ് സാധാരണ കോൺഗ്രസ്-സിപിഎം പ്രവർത്തകർ മിൻഹാജിനൊപ്പം നിൽക്കും. വിശാല ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥി വന്നാൽ താൻ പിന്തുണയ്‌ക്കുമെന്നും അൻവർ വ്യക്തമാക്കി.

അത് കൊണ്ട് ഈ വിഷയത്തിൽ പൂർണ്ണ ഉത്തരവാദിത്വത്തം സർക്കാരിനും പാർട്ടിക്കുമാണ് എന്നും പിവി അൻവർ പറഞ്ഞു. പി.ശശിയുടെ ബിനാമിയാണ് പിപി ദിവ്യയുടെ ഭർത്താവ് . ഇവർ ഇരുവരും ചേർന്ന് എഡിഎമ്മിൽ ചെലുത്തിയ മാനസിക സമ്മർദ്ദമാണ് എഡിഎം ജീവനൊടുക്കാൻ കാരണമായത് എന്നും പിവി അൻവർ പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments