തിരുവനന്തപുരം : മുൻകാല നായിക നെയ്യാറ്റിൻകര കോമളം വിടവാങ്ങി. പ്രേംനസീറിൻ്റെ ആദ്യ നായികയായിരുന്നു. അസുഖ ബാധിതയായി ആശുപത്രിയിൽ കഴിയുകയായിരുന്നു. പാറശ്ശാല സരസ്വതി ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.
പ്രേം നസീറിന്റെ ആദ്യ ചിത്രമായ മരുമകളിൽ നെയ്യാറ്റിൻകര കോമളമായിരുന്നു നായിക. “വനമാല” എന്ന ചിത്രത്തിലൂടെയാണ് കോമളം സിനിമ ലോകത്തേക്ക് കാലെടുത്തു വയ്ക്കുന്നത്. 1955ല്‍ പുറത്തിറങ്ങിയ “ന്യൂസ്പേപ്പര്‍ ബോയ്” എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആത്മശാന്തി, സന്ദേഹി തുടങ്ങിയ സിനിമകളിലും കോമളം അഭിനയിച്ചു.