പിതാവിൻ്റെ മരണത്തില്‍ എനിക്കും കുടുംബത്തിനും നീതി വേണം, വികാരഭരിതമായി സീഷന്‍

മുംബൈ: ബാബാ സിദ്ദിഖിന്‍രെ മരണത്തില്‍ ആദ്യമായി വൈകാരികമായി പ്രതികരിച്ച് മകന്‍ സീഷന്‍ സിദ്ദിഖ്. പിതാവിന്‍രെ മരണം രാഷ്ട്രീയമായി മുതലെടുക്കാനുള്ള സമയമല്ലെന്നും പിതാവിന്റെ നഷ്ടം ഞങ്ങളുടെ കുടുംബത്തിനുണ്ടാക്കിയ ആഘാതം വലുതാണെന്നും എനിക്കും കുടുംബത്തിനും നീതി വേണെന്നും സീഷന്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച്ചയാണ് മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായ ബാന്ദ്ര ഈസ്റ്റ് എംഎല്‍എ സീഷന്‍ സിദ്ദിഖിന്‍രെ പിതാവുമായ ബാബാ സിദ്ദിഖ് കൊല ചെയ്യപ്പെട്ടത്. സിഷന്റെ ഓഫീസിന് മുന്നിലായിരുന്നു കൊല നടന്നത്.

ലോറന്‍സ് ബിഷ്‌ണോയി സംഘം ഇതിന്‍രെ ഉത്തരവാദിത്യം ഏറ്റെടുത്തിരുന്നു. പ്രതികളായ നാലുപേരെ പോലീസ് ഇതിനോടകം പിടികൂടിയിരുന്നു. എന്നാല്‍ കൊലപ്പെടുത്താനുള്ള കാരണം പുറത്ത് വന്നിട്ടില്ല. സിദ്ദിഖിന്റെ മരണം രാഷ്ട്രീയ നേതാക്കളെയെല്ലാം ദുഖത്തിലാഴ്ത്തുകയും അത് പരസ്പരം പഴി ചേരുന്നതിനുമുള്ള കാരണവും ആയിരുന്നു.

എക്‌സില്‍ വൈകാരികമായ കുറിപ്പുമായിട്ടാണ് സീഷന്‍ എത്തിയത്. പാവപ്പെട്ട നിരപരാധികളുടെ ജീവനും സ്വത്തും സംരക്ഷിച്ച എന്റെ പിതാവിന് ജീവന്‍ നഷ്ടപ്പെട്ടു. ഇന്ന്, എന്റെ കുടുംബം തകര്‍ന്നിരിക്കുന്നു, അദ്ദേഹത്തിന്റെ മരണം രാഷ്ട്രീയവത്ക രിക്കപ്പെടരുത്, തീര്‍ച്ചയായും എനിക്കും എന്റെ കുടുംബത്തിനും നീതി വേണമെന്നാണ് സീഷന്‍ വ്യക്തമാക്കിയത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments