കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ നടപടികൾക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സ്വന്തം പാർട്ടിക്കാർക്കെതിരെ സംസ്ഥാന സെക്രട്ടറി തിരിഞ്ഞുവെന്നത് കൊണ്ട് ഈ വിഷയം വലിയ രീതിയിൽ ശ്രദ്ധയാകുകയാണ്.
“ദിവ്യയുടെ നടപടി ഒഴിവാക്കേണ്ടതായിരുന്നു”. ഓരോ വശങ്ങളും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ, പത്തനംതിട്ട ജില്ലാ കമ്മിറ്റികൾക്കുള്ള പ്രയാസവും അദ്ദേഹം ചൂണ്ടിക്കാട്ടി. മരണം സംഭവിക്കാൻ പാടില്ലായിരുന്നു. ഈ വിഷയത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ല” ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അതേസമയം സരിന്‍റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ചും എം.വി. ഗോവിന്ദൻ മറുപടി നൽകി. സരിന്‍ സ്വീകരിക്കുന്ന നിലപാടുകളുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെടുക്കുകയെന്ന് അദ്ദേഹം പറഞ്ഞു. പുറത്തു വന്നു എന്നുള്ളത് കൊണ്ട് മാത്രം സ്ഥാനാർത്ഥിയാക്കാൻ കഴിയില്ലല്ലോ. നിലപാട് കൂടി വ്യക്തമായിരിക്കണം. എല്‍ഡിഎഫിനെ അംഗീകരിക്കണം. സരിനുമായി ചർച്ചകൾ നടത്തിയത് ആരൊക്കെയെന്ന് തനിക്ക് അറിയില്ലയെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ നാളെയോടെ പ്രഖ്യാപിക്കും. സരിന്‍റെ നിലപാട് വ്യക്തമായതിന് ശേഷം മാത്രമേ അന്തിമ പ്രഖ്യാപനം ഉണ്ടാകൂ,” എന്നാണ് ഗോവിന്ദൻ പ്രതികരിച്ചത്.