നടൻ ജോജു ജോർജിന്റെ പുതിയ ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ കാർത്തിക് സുബ്ബരാജ്. ഗംഭീര ആക്ഷൻ-ത്രില്ലർ, അസാമാന്യ പെർഫോമൻസ് എന്നാണ് കാർത്തിക് സുബ്ബരാജ് ചിത്രത്തിന്റെ പ്രിവ്യൂ കണ്ടതിന് ശേഷം എക്‌സിലും ഇൻസ്റ്റഗ്രാമിലും കുറിച്ചത്. ജോജു ജോർജിന്റെ തിരക്കഥയിലും സംവിധാനത്തിലുമൊരുങ്ങുന്ന ചിത്രമാണ് പണി.
കഴിഞ്ഞദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. ഗംഭീര പ്രതികരണമാണ് ട്രെയിലറിന് കിട്ടുന്നത്. നിരവധി താരങ്ങൾ ചിത്രത്തിന്റെ ട്രെയിലർ പങ്കുവച്ചിട്ടുണ്ട്. ഒക്ടോബർ 24നാണ് ചിത്രം തിയറ്ററുകളിലെത്തും. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെത്തുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ജോജു തന്നെയാണ്.