Cinema

ബോളിവുഡിലെ ഏറ്റവും സമ്പന്നരായ വനിത ദീപികയൊന്നുമല്ല

ബോളിവുഡിലെ ഏറ്റവും സമ്പന്നരായ വനിത അഭിനേതാക്കളുടെ പുതിയ ലിസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്. പലരും കരുതിയിരുന്നത് പോലെ , ആലിയ ഭട്ട്, ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര തുടങ്ങിയ ഇന്നത്തെ താരങ്ങളല്ല ലിസ്റ്റിൽ ഒന്നാമത്. 90-കളിൽ മലയാളി മനസുകളിൽ തിളങ്ങി നിന്ന ഒരു താരമാണ് ലിസ്റ്റിൽ ഒന്നാമത്. മറ്റാരുമല്ല ജൂഹി ചൗളയാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്.

ഹുറൂൺ റിച്ച് ലിസ്റ്റ് 2024 പ്രകാരമാണ് ജൂഹി ചൗള മുന്നിൽ നിൽക്കുന്നത്. താരത്തിന് ഏകദേശം 4600 കോടി രൂപയുടെ ആസ്തിയുള്ളതായാണ് റിപ്പോർട്ട്. ഏറെക്കാലമായി സിനിമകളിൽ നിന്ന് അകന്നുനിൽക്കുന്നെങ്കിലും, ജൂഹി തന്റെ സമ്പത്തിന്റെ ഭൂരിഭാഗം ബിസിനസ് നിക്ഷേപങ്ങളിലൂടെയാണ് നേടിയെടുത്തത്. റെഡ് ചെല്ലീസ് എന്റർടെയിൻമെന്റ് ഗ്രൂപ്പിന്റെ സഹസ്ഥാപകയും, ഐപിഎല്ലിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹ ഉടമയുമാണ് ജൂഹി. കൂടാതെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വ്യാപകമായ നിക്ഷേപങ്ങളും നടത്തിയിട്ടുണ്ട്.

പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഐശ്വര്യ റായ് 850 കോടി രൂപയുടെ ആസ്തിയുമായി എത്തിനിൽക്കുന്നു. 650 കോടിയുള്ള പ്രിയങ്ക ചോപ്ര മൂന്നാമതാണ്. ആലിയ ഭട്ടും ദീപിക പദുക്കോണും പട്ടികയിലെ ആദ്യ അഞ്ചിൽ ഇടം പിടിച്ചു.

ജൂഹിയുടെ സിനിമാ കരിയറിന്റെ അവസാന ബോക്സ് ഓഫീസ് ഹിറ്റ് 2009-ലായിരുന്നു. എന്നാല്‍, സിനിമയിൽ നിന്ന് മാറിനിന്ന ശേഷം, വ്യവസായ രംഗത്ത് നടത്തിയ നിക്ഷേപങ്ങളാണ് അവരുടെ സമ്പത്തിന്റെ പ്രധാന ഉറവിടമെന്ന് ഇത് തെളിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *