ചിന്ന സ്വാമിയിൽ തകർന്ന് ഇന്ത്യ: ഇന്ത്യ vs ന്യൂസ്‌ലാൻഡ്

ടെസ്റ്റിൽ ഇന്ത്യയുടെ മൂന്നാമത്തെ ചെറിയ സ്കോറാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആദ്യ ഇന്നിങ്സിൽ പിറന്നത്.

india vs newzland

ബംഗ്ലാദേശിനെതിരെ ടി-20 സ്റ്റൈലിൽ ടെസ്റ്റ് കളിച്ച് മത്സരം സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ഇത് നാണക്കേടിൻ്റെ സ്കോർ. ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ അടിപതറി. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 46 റൺസിന് ഓൾ ഔട്ടായി.

ഇന്ത്യൻ ബാറ്റർമാരിൽ അഞ്ചു പേർ റണ്ണൊന്നുമെടുക്കാതെ പുറത്തുമായി. 49 പന്തിൽ 20 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ.

ചിന്നസ്വാമിയിലെ പിച്ച് സ്പിന്നര്‍മാരുടെ പറുദീസയാണെന്ന മുന്‍കാല അനുഭവങ്ങളായിരിക്കാം ടോസ് നേടിയിട്ടും ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കാന്‍ രോഹിത്തിനെ പ്രേരിപ്പിച്ചത്.

ഓപ്പണിങ്ങ് ഇന്ത്യ

63പന്തുകൾ നേരിട്ട ഓപ്പണർ യശസ്വി ജയ്സ്വാൾ 13 റൺസെടുത്ത് പുറത്തായി. ന്യൂസീലൻഡിനായി ഫാസ്റ്റ് ബോളർ മാറ്റ് ഹെൻറി അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. വിൽ ഒറൂക്ക് നാലു വിക്കറ്റുകൾ വീതം സ്വന്തമാക്കി. വിരാട് കോലി, സർഫറാസ് ഖാൻ, കെ.എൽ. രാഹുൽ, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ എന്നിവരാണ് ഇന്ത്യൻ നിരയിൽ പൂജ്യത്തിന് പുറത്തായത്.

ഏഴാം ഓവറിൽ പേസർ ടിം സൗത്തിയുടെ പന്തിൽ രോഹിത് ബോൾഡാകുകയായിരുന്നു. വിൽ ഒറൂകിൻ്റെ പന്തിൽ ഗ്ലെൻ ഫിലിപ്സ് ക്യാച്ചെടുത്ത് കോലിയേയും മടക്കി. പിന്നാലെ മാറ്റ് ഹെൻറിയുടെ പന്തിൽ സർഫറാസും പുറത്തായി. ആറു പന്തുകൾ നേരിട്ട രാഹുലിനെ കിവീസ് വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടൽ ക്യാച്ചെടുത്തു മടക്കി. മാറ്റ് ഹെൻറിയുടെ പന്തിൽ ജഡേജയും പുറത്തായി. ലഞ്ചിനു പിന്നാലെ നേരിട്ട ആദ്യ പന്തിൽ അശ്വിനും പുറത്തായി.

സ്കോർ 39ൽ നിൽക്കെ പൊരുതിനിന്ന ഋഷഭ് പന്തിനെ മാറ്റ് ഹെൻറി ടോം ലാഥത്തിൻ്റെ കൈകളിലെത്തിച്ചു. വാലറ്റവും പൊരുതാതെ കീഴടങ്ങിയതോടെ ഇന്ത്യ 31.2 ഓവറിൽ 46 റൺസിൽ ആദ്യ ഇന്നിങ്സ് അവസാനിപ്പിച്ചു.

2020 ൽ ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ 36 റൺസിനു പുറത്തായിട്ടുണ്ട്. 1974ൽ ഇംഗ്ലണ്ടിനോട് ഒരു ഇന്നിങ്സിൽ 42 റൺസിനും ഓൾഔട്ടായി. നാട്ടിൽ നടന്ന ടെസ്റ്റുകളിൽ ടീം ഇന്ത്യയുടെ ചെറിയ ഇന്നിങ്സ് സ്കോർ കൂടിയാണിത്. എന്തായാലും ഹിറ്റ്മാൻ്റെ ടീമിന് ഇത് വലിയ നാണക്കേടായിട്ടുണ്ട്. നിലവിൽ ന്യൂസീലൻഡ് ബാറ്റിങ്ങ് ആരംഭിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments