
നാടുകടത്തപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന അറസ്റ്റ് വാറണ്ട്
ധാക്ക: നാടുകടത്തപ്പെട്ട ബംഗ്ലാദേശിന്റെ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ബംഗ്ലാദേശ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഷെയ്ക്ക് ഹസീനയുടെ കാലത്ത് നടന്ന മനുഷ്യവകാശ ലംഘനങ്ങളെ ആധാരമാക്കിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഷെയ്ഖ് ഹസീനയെ അറസ്റ്റ് ചെയ്യാനും നവംബര്‍ 18 ന് ഹാജരാകാനും കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് ബംഗ്ലാദേശ് ഇന്റര്‍നാഷണല്‍ ക്രൈം ട്രിബ്യൂണല്‍ ചീഫ് പ്രോസിക്യൂട്ടര്‍ മുഹമ്മദ് താജുല്‍ ഇസ്ലാം പറഞ്ഞു. ഹസീനയ്ക്കും അവാമി ലീഗ് നേതാക്കള്‍ ഉള്‍പ്പെടെ 45 പേര്‍ക്കുമെതിരെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
തുടര്‍ച്ചയായി പതിനഞ്ച് വര്‍ഷത്തിലധികം പ്രധാനമന്ത്രി പദവി അലങ്കരിച്ച ഷെയ്ക്ക് ഹസീന ഭരണ സമയത്ത് വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളും നിയമവിരുദ്ധ കൊലപാതകങ്ങളും നടത്തിയിരുന്നു.പ്രതിഷേധക്കാരുടെ കൂട്ടക്കൊലയ്ക്ക് ഹസീന ആസൂത്രണം ചെയ്തതായി ആരോപിച്ച് നിരവധി കേസുകള്‍ നിലവില്‍ കോടതി അന്വേഷിക്കുന്നുണ്ട്.
വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള വിപ്ലവത്തിലൂടെ അധികാരത്തില്‍ നിന്ന് താഴെയിറക്കപ്പെട്ട ഹസീന പിന്നീട് ഓഗസ്റ്റില്‍ നാടുകടത്തപ്പെട്ട ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തു. 77 കാരിയായ ഹസീന പിന്നീട് പരസ്യമായി രംഗത്തെത്തിയിട്ടില്ല. ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡല്‍ഹിക്ക് സമീപമുള്ള സൈനിക വ്യോമതാവളത്തില്‍ ഹസീനയുണ്ടെന്ന് മനസിലാക്കിയ ബംഗ്ലാദേശിന് ഇന്ത്യയോട് പ്രതികാര മനോഭാവം ഉണ്ടാകിനിടയായിരുന്നു.