CinemaNews

സിഗ്നേച്ചര്‍ “പുഷ്പ” ലുക്കിൽ അല്ലു അർജുൻ ; പുതിയ പോസ്റ്റർ വൈറൽ

ഈ വർഷം സിനിമ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2: ദ റൂൾ. അല്ലു അർജുനൊപ്പം ഫഹദ് ഫാസിലിന്റെ കട്ട വില്ലനിസവും കാണാൻ ആരാധകർ ആകാംഷയോടിരിക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ്. അല്ലു അർജുൻ തന്‍റെ സിഗ്നേച്ചര്‍ പുഷ്പ ലുക്കിൽ ഇരിക്കുന്നതാണ് പോസ്റ്ററിലുള്ളത്.

ചുവന്ന ലുങ്കിയും തിളക്കമുള്ള ഷർട്ടുമാണ് അല്ലു അർജുൻ ധരിച്ചിരിക്കുന്നത്. ഒപ്പം സ്വർണ്ണാഭരണങ്ങളും താരം അണിഞ്ഞിട്ടുണ്ട്. പുതിയ പോസ്റ്റർ നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായി മാറിയിരിക്കുകയാണ്. ഡിസംബർ ആറിനാണ് ചിത്രം തിയറ്ററുകളിൽ എത്തുക. അതേസമയം, 500 കോടി രൂപയാണ് ബജറ്റെങ്കിലും റിലീസിന് മുന്‍പ് തന്നെ 900 കോടി രൂപയോളം ചിത്രം നേടിക്കഴിഞ്ഞു.

‘പുഷ്പ 2’ന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്‌സ് വാങ്ങിയതായി റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. 270 കോടി രൂപയ്‌ക്കാണ് പുഷ്പ 2 വിന്റെ ഒടിടി അവകാശം വിറ്റുപോയത്. എന്നാൽ തിയറ്റർ അവകാശം 650 കോടി രൂപയ്‌ക്കാണ് വിറ്റുപോയിരിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷാലിലാണ് ചിത്രം തീയറ്ററിലെത്തുക.

അതേസമയം, പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങൾക്കെല്ലാം മികച്ച പ്രതികാരമാണ് ലഭിച്ചത്. അല്ലു അർജുൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിൽ രശ്മികയാണ് നായിക. മലയാള നടൻ ഫഹദ് ഫാസിലാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *