KeralaNews

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്; സുരേഷ് ഗോപി കോടതിയിലെത്തി

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപരമര്യാദയായി പെരുമാറിയെന്ന പരാതിന്മേലുള്ള കേസിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി കോടതിയിൽ ഹാജരായി. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് മുന്നിലാണ് സുരേഷ് ഗോപി ഹാജരായത്. കേസ് ജനുവരി 17 ലേക്ക് മാറ്റിവെച്ച് കോടതി ഉത്തരവിട്ടു.

ജാമ്യ നടപടികൾ പൂർത്തിയാക്കി സുരേഷ് ഗോപി മടങ്ങി. കേസ് നിലനിൽക്കില്ലെന്നാണ് സുരേഷ് ഗോപിയുടെ ഭാഗം ഉയർത്തുന്ന വാദം. അതുകൊണ്ട് തന്നെ കേസ് റദ്ദാക്കണമെന്നാശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു. സംഭവത്തിൽ മാധ്യമ പ്രവർത്തക പരാതിയുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞതോടെ സുരേഷ് ഗോപി ക്ഷമാപണം നടത്തിയിരുന്നു.

2023 ഒക്ടോബർ 27 ന് കോഴിക്കോട് എരഞ്ഞിപ്പാലത്തെ സ്വകാര്യ ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകയോട് സുരേഷ് ഗോപി മോശമായി പെരുമാറി എന്നതാണ് കേസിന് ആസ്പദമായ സംഭവം. നടക്കാവ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ IPC 354 ആം വകുപ്പാണ് ചുമത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *