
നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടിയ താരമാണ് സൈജു കുറുപ്പ്. നടനായും വില്ലനായും സഹനടനായും ഹാസ്യതാരമായും തിളങ്ങിയ താരത്തിന്റെ പുതിയ പ്രൊജക്ട് “ജയ് മഹേന്ദ്രന്‍” എന്ന വെബ് സീരീസാണ്. വമ്പൻ താരനിര അണിനിരക്കുന്ന വെബ് സീരീസിൽ നടി സുഹാസിനിയും കേന്ദ്ര കഥാപാത്രമായെത്തുന്നു. ഇപ്പോൾ സുഹാസിനിയുമായുള്ള ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് സൈജു കുറുപ്പ്.

80കളുടെ തുടക്കത്തിലാണ് സിനിമകള്‍ കാണാന്‍ തുടങ്ങിയത്. അന്ന് ഏറ്റവുമധികം ആരാധന തോന്നിയത് സുഹാസിനിയോടായിരുന്നുവെന്ന് സൈജു കുറുപ്പ് പറയുന്നു. ജയ് മഹേന്ദ്രനില്‍ സുഹാസിനിയോടൊപ്പം ഒരുപാട് കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നു. ആദ്യം അവരോടൊപ്പം അഭിനയിച്ച സമയത്ത് വല്ലാതെ ടെന്‍ഷനടിച്ചെന്നും സൈജു കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സുഹാസിനി തന്നെയും കൂടെയുള്ള മറ്റ് ആര്‍ട്ടിസ്റ്റുകളെയും ഓക്കെയാക്കി. അത് വല്ലാത്ത എക്‌സ്പീരിയന്‍സായിരുന്നു. തനിക്ക് ടെന്‍ഷനുണ്ടായിരുന്നെന്ന കാര്യം സുഹാസിനിയോട് പറഞ്ഞിരുന്നില്ലെന്നും സൈജു പറയുന്നു. സുഹാസിനി മാമിനെപ്പോലൊരു നടിയോടൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ കഴിഞ്ഞത് വലിയൊരു അവസരമായിരുന്നു. സുഹാസിനിയുമായുള്ള ഷൂട്ട് വളരെ രസകരമായിരുന്നുവെന്നും സൈജു കുറുപ്പ് കൂട്ടിച്ചേർത്തു.