ശ്രീനഗര്‍: ജമ്മു കാശ്മീരിനെ വീണ്ടും ഭരിക്കാന്‍ ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു. ഏറെ പ്രത്യേകതകളോടെയാണ് ഇത്തവണ ഒമര്‍ മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കുന്നത്. രണ്ടാം തവണയാണ് ഈ പദവി ഒമറിന തേടിയെത്തുന്നത്. മാത്രമല്ല, 2019-ല്‍ കേന്ദ്ര-ഭരണ പ്രദേശം എന്ന പ്രത്യേക പദവി ലഭിച്ചതിന് ശേഷമുള്ള ആദ്യമുഖ്യമന്ത്രിയാണ് ഇദ്ദേഹം. ഉപ മുഖ്യമന്ത്രിയായി സുരേന്ദര്‍ ചൗധരിയും സത്യപ്രതിജ്ഞ ചെയ്തു.
ഉപമുഖ്യമന്ത്രിക്കൊപ്പം മറ്റ് അഞ്ച് മന്ത്രിമാരായ സക്കീന മസൂദ് (ഇറ്റൂ), ജാവേദ് ദാര്‍, ജാവേദ് റാണ, സുരീന്ദര്‍ ചൗധരി, സതീഷ് ശര്‍മ്മ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. ”ആറു വര്‍ഷം നടത്തിയ ഭരണത്തില്‍ അവസാന മുഖ്യമന്ത്രി ഞാനായിരുന്നു. ഇപ്പോള്‍ ഞാന്‍ ജമ്മു കശ്മീര്‍ കേന്ദ്രഭരണ പ്രദേശത്തിന്റെ ആദ്യ മുഖ്യമന്ത്രിയായെന്ന് സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ഒമര്‍ പറഞ്ഞു .ജമ്മു കശ്മീരിന്റെ 14-ാമത് മുഖ്യമന്ത്രിയായി.
ജമ്മു ഡിവിഷനിലെ രജൗരി ജില്ലയിലെ നൗഷേര നിയമസഭാ സീറ്റില്‍ നിന്നുള്ള എംഎല്‍എയാണ് സുരീന്ദര്‍ ചൗധരി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെ & കെ ബി ജെ പി അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌നയെ 7819 ന് പരാജയപ്പെടുത്തിയ ചൗധരിയെ ഉപമുഖ്യമന്ത്രിയാകുമെന്ന് ഒമര്‍ അബ്ദുള്ള മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു.