കാസർഗോഡ് ഫിഷിങ് ബോട്ട് അപകടത്തിൽ ഒരാൾ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അഴിത്തലയിലാണ് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. തേജസ്വിനി പുഴയും കടലും ചേരുന്ന സംഗമ സ്ഥാനത്താണ് അപകടം. വലിയ തിരയും കാറ്റുമാണ് അപകട കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
അപകടത്തിയൽപ്പെട്ട ബോട്ടിൽ കൂടുതലും ഇതര സംസ്ഥാന തൊഴിലാളികലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരവേ പടന്ന കടപ്പുറത്തെ ‘ഇന്ത്യൻ’ എന്ന ബോട്ടാണ് തിരയിലകപ്പെട്ട് മറിഞ്ഞത്.
ഏകദേശം നാല്പതോളം മത്സ്യബന്ധന തൊഴിലാളികൾ ബോട്ടിൽ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. അപകടത്തിൽപ്പെട്ട 34 പേരെ രക്ഷപ്പെടുത്തിയെന്നും 2 പേരെ കാണാനില്ലെന്നും കോസ്റ്റൽ പോലീസ് വ്യക്തമാക്കുന്നു.