
ബെംഗളുരു: വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ വഖഫ് ബോർഡിന് അനുമതി നൽകിയതിൽ വിശദീകരണം ചോദിച്ച് കർണാടക ഹൈക്കോടതി. മുസ്ലിം വിഭാഗത്തിലുള്ള ആളുകൾക്ക് വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ അനുമതി നൽകിയുള്ള കർണാടകയുടെ നിയമ ഭേദഗതിയിലാണ് ഹൈക്കോടതി ഇടപെട്ടത്.
കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിയമ ഭേദഗതിയിൽ വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് നോട്ടീസയച്ചു. നവംബർ 12 നകം വിശദമായ മറുപടി സമർപ്പിക്കാനാണ് ഹൈക്കോടതി ഉത്തരവ്.
ഇത്തരത്തിൽ നിയമ നിർമ്മാണമോ ഭേദഗതിയോ നടത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് കാണിച്ച് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിന്മേലാണ് നടപടി.