KeralaNews

കെ റെയിൽ വിടാതെ മുഖ്യൻ; കേന്ദ്ര റെയില്‍വെ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: സംസ്ഥാനത്ത് ഏറെ വിവാദവും പ്രതിഷേധങ്ങളും സൃഷ്ടിച്ച കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേരള സർക്കാർ വീണ്ടും കേന്ദ്രത്തെ സമീപിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചയ്ക്കിടെ കെ റെയില്‍ കൂടാതെ, ശബരിമല പാത ഉൾപ്പെടെയുള്ള മറ്റ് പ്രധാന റെയില്‍വെ പദ്ധതികളെക്കുറിച്ചും ചർച്ച ചെയ്തു. റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉദ്യോഗസ്ഥ തലത്തിൽ വിശദമായ ചര്‍ച്ചകൾ നടത്താമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചതായി സംസ്ഥാന റയിൽവേ മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു.

റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ റെയില്‍വെ മന്ത്രിയുമായുള്ള കൂടിക്കാഴ്ച നടന്നത്. കേരളം ഉന്നയിച്ച ആവശ്യങ്ങളെ സംബന്ധിച്ച് പ്രധാനമായ നിര്‍ണ്ണയങ്ങൾ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയതായി മന്ത്രി വി.അബ്ദുറഹ്മാൻ ന്യൂഡൽഹിയിൽ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *