Cinema

അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബർ 13 മുതൽ

തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബർ 13 മുതൽ 20 വരെ. തിരുവനന്തപുരത്ത് വച്ച് നടക്കുന്ന 29 -ാം മത് കേരള അന്താരാഷ്ട്ര ചലച്ചിത്രോൽസവം ടാഗോർ തിയേറ്ററിൽ നടത്തുന്നതിന് വാടക നിരക്കിൽ 25 ശതമാനം കിഴിവ് അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. ചലച്ചിത്ര അക്കാദമി സെക്രട്ടറിയുടെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം സംവിധായകൻ രഞ്ജിത്ത് രാജിവച്ചിരുന്നു.നിലവിലെ അക്കാദമി വൈസ് ചെയർമാൻകൂടിയായ പ്രേംകുമാറിനാണ് ചെയർമാന്റെ ചുമതല.

Leave a Reply

Your email address will not be published. Required fields are marked *