കേന്ദ്രം ക്ഷാമബത്ത വർധിപ്പിച്ചു; കേരളം തടഞ്ഞുവെച്ചു

ഡി.എ മൂന്നു ശതമാനം കൂട്ടി കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ദീപാവലി സമ്മാനം.

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത വർദ്ധിപ്പിച്ചു. 3 ശതമാനമാണ് വർധനവ്. 2024 ജൂലൈ 1 മുതൽ വർധനവിന് പ്രാബല്യമുണ്ട്. നിലവിൽ 50 ശതമാനം ആയിരുന്നു ക്ഷാമബത്ത. 3 ശതമാനം വർധനവ് കൂടിയായതോടെ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത 53 ശതമാനമായി ഉയർന്നു.

കേന്ദ്രം കൃത്യമായി ക്ഷാമബത്ത അനുവദിക്കുമ്പോൾ അതിന് ആനുപാതികമായി സംസ്ഥാന സർക്കാർ ജീവനക്കാർക്കും ക്ഷാമബത്ത വർധനവ് ഉണ്ടാകേണ്ടതാണ്. എന്നാൽ ക്ഷാമബത്ത തടഞ്ഞ് വയ്ക്കുന്ന നിലപാടാണ് കെ.എൻ. ബാലഗോപാൽ കേരളത്തിൽ സ്വീകരിക്കുന്നത്. 7 ഗഡു ക്ഷാമബത്ത കേരളത്തിൽ കുടിശികയാണ്. 22 ശതമാനമാണ് ക്ഷാമബത്ത കുടിശിക. രാജ്യത്ത് ക്ഷാമബത്ത കുടിശികയിൽ ഒന്നാം സ്ഥാനത്താണ് കേരളം.

3% ക്ഷാമബത്ത വർദ്ധനയോടെ, പ്രതിമാസം ഏകദേശം 18,000 രൂപ പ്രാരംഭ ശമ്പളമുള്ള ഒരു എൻട്രി-ലെവൽ കേന്ദ്ര സർക്കാർ ജീവനക്കാരന്, 2024 ജൂലൈ 1 മുതൽ ഏകദേശം 540 രൂപയുടെ വർദ്ധനവ് പ്രതീക്ഷിക്കാം. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ കുടിശ്ശിക ഉൾപ്പെടെ ദീപാവലിക്ക് ലഭിക്കും. ഈ ക്രമീകരണം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് കാര്യമായ നേട്ടമാണ് ഉണ്ടാകുന്നത്. രാജ്യത്ത് ഒരു കോടിയിലേറെ കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരുമാണുള്ളത്. ഇവരുടെ വേതനവ്യവസ്ഥയിൽ ക്ഷാമബത്തയ്ക്കുള്ള പ്രാധാന്യം ഏറെയാണ്.

ഉപഭോക്തൃ വില സൂചികയിൽ ശമ്പള പരിഷ്കരണങ്ങൾ കണക്കാക്കുന്നതിലൂടെ, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കൊപ്പം, പണപ്പെരുപ്പ കാലഘട്ടത്തിൽ സാമ്പത്തിക ഭദ്രതയും ഇതിലൂടെ ഉറപ്പാക്കുന്നു. വർഷത്തിൽ രണ്ടു തവണയാണ് കേന്ദ്രം ക്ഷാമബത്ത വർധിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ജനുവരി, ജൂലൈ മാസങ്ങളിൽ പ്രാബല്യത്തിൽ വരും. ജനുവരിയിലെ ക്ഷാമബത്ത മാർച്ചിലെ ഹോളി സമയത്തും, ജൂലൈ-ലെ വർദ്ധനവ് ദീപാവലിയോടനുബന്ധിച്ചുമാണ് പ്രഖ്യാപിക്കുന്നത്. മിനിമം വേതന നിരക്ക് ഉയർത്തുക എന്ന ഉദ്ദേശത്തോടെയാണ് ക്ഷാമബത്ത വർധനവ് ഉയർത്താനുള്ള തീരുമാനം കേന്ദ്രം കൈകൊണ്ടത്.

ക്ഷാമബത്തയുടെ ഉദ്ദേശം

സംഘടിത മേഖലയിലെ സ്ഥിതി ശക്തിപ്പെടുത്തുന്നതിന്, തൊഴിലാളികളുടെ ക്ഷേമത്തിനായിട്ടുമാണ് കേന്ദ്ര സർക്കാർ ജീവനക്കാരുടെ സാമ്പത്തിക ഘടന മെച്ചപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര മേഖലയിലെ നിരവധി തൊഴിലാളികളികളുടെ ജീവിതം ഇതിലൂടെ മെച്ചപ്പെടുന്നതാണ്. ചുമട്ടുതൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, ഖനിത്തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, കർഷകർ തുടങ്ങിയ മാനുവൽ ജീവനക്കാർ ഇതിൽ ഉൾപ്പെടും. ഈ മാറ്റങ്ങൾ എല്ലാ വിഭാഗം തൊഴിലാളികൾക്കും ആശ്വാസമാകും. 2024 ഒക്‌ടോബർ 1 മുതലുള്ള പുതിയ വേതന നിരക്കുകൾ ഇതുവരെ നടപ്പാക്കിയിട്ടില്ല. മുൻകാലങ്ങളിൽ, ഏറ്റവും കുറഞ്ഞ വേതനത്തിൻ്റെ അവസാന ക്രമീകരണം 2024 ഏപ്രിലിലായിരുന്നു. അതിലൂടെ കുറഞ്ഞ വേതനത്തിൻ്റെ നിലവാരം അനുസരിച്ച് അധിക നിരക്കുകൾ ഉൾപ്പെടുത്തി.

മേൽപ്പറഞ്ഞ ശുപാർശിത മിനിമം വേതനം മൂന്ന് വ്യത്യസ്ത ക്യാറ്റഗറികളിലായി വിഭജിക്കും. സ്‌കിൽഡ് , സെമി- സ്‌കിൽഡ്അ , അൺസ്കില്ഡ് എന്നീ വിഭാഗംങ്ങളുടെ കീഴിലായിരിക്കും ക്രമീകരിക്കുക.

നിർദ്ദിഷ്ട പുതിയ വേതന സമ്പ്രദായ പ്രകാരം , നിർമ്മാണം, ലോഡിംഗ്, ക്ലീനിംഗ് മുതലായവയിലെ വിദഗ്ധ തൊഴിലാളികൾക്ക് കുറഞ്ഞത് പ്രതിദിനം 783 രൂപയും, പ്രതിമാസം ഏകദേശം 23,658 രൂപയും ആയിരിക്കും. അതുപോലെ, അർദ്ധ വിദഗ്ധ തൊഴിലാളികൾക്ക് മിനിമം വേതനം പ്രതിദിനം 868 രൂപ യായി നിശ്ചയിച്ചിട്ടുണ്ട്, ഇത് പ്രതിമാസം 25 698 രൂപ വരും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments