CinemaNational

കനത്തമഴ; സൂപ്പര്‍സ്റ്റാര്‍ രജനികാന്തിൻ്റെ വീട്ടിലും വെള്ളപ്പൊക്കം

ചെന്നൈ; തമിഴ്നാട്ടില്‍ കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കം പലയിടത്തും രൂക്ഷമായി തുടരുകയാണ്. സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്‍രെ വീട്ടിലേയ്ക്കുള്ള വഴിയും വെള്ളക്കെട്ടാല്‍ നിറഞ്ഞിരിക്കുകയാണ്. ഇതിന്‍രെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. പോയസ് ഗാര്‍ഡന്‍ ഏരിയയിലെ രജനികാന്തിന്റെ ആഡംബര വില്ലയിലേക്ക് വെള്ളം ഒഴുകുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. മാത്രമല്ല വീട്ടിലോട്ടുള്ള റോഡുമുഴുവന്‍ വെള്ളപ്പൊക്കമാണ്.

രജനികാന്തിന്റെ വീട് അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെയും നടന്‍ ധനുഷിന്റെയും വസതികളോടൊപ്പമാണ് ഉള്ളത്. തമിഴ്‌നാടിനെ സംബന്ധിച്ച് വലിയ മോശം അവസ്ഥയിലൂടെയാണ് നിലവില്‍ കടന്ന് പോകുന്നതെന്നും മഴ ഇനിയും തുടരുമെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നല്‍കി. കനത്തമഴയെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും ട്രെയിന്‍ ഗതാഗതം സ്തംഭിക്കുകയുമൊക്കെ ചെയ്തിരിക്കുകയാണ്.

സ്‌കൂളുകള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്ന അവധി വീണ്ടും നീട്ടിയിരിക്കുകയാണ്. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടും ഗതാഗത തടസ്സവും നേരിടുകയാണ്. ജന ജീവിതം വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടുകയാണെന്നും അടിയന്തിര നടപടികള്‍ സ്വീകരിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *