ബോ​ഗെയ്ൻവില്ലയുടെ എന്‍ഡ് ക്രെഡിറ്റില്‍ ഒരുക്കിവച്ചിരിക്കുന്നത് വമ്പൻ സർപ്രൈസ്

ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം

പല ചിത്രങ്ങളുടെ രണ്ടാം ഭാഗം വന്നപ്പോഴും ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗ് ബിയുടെ രണ്ടാം ഭാഗം. 2007-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ എത്തുമെന്നായിരുന്നു റിപ്പോർട്ട്. അതിനാൽ തന്നെ അമൽ നീരദിന്റെ ഭീഷ്മപർവത്തിന് ശേഷം ബിഗ് ബിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുമെന്ന് ആരാധകരും പ്രതീക്ഷിച്ചത്. എന്നാൽ ഭീഷ്മപർവത്തിന് ശേഷം ബോ​ഗെയ്ൻവില്ലയാണ് അമൽ നീരദിന്റേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രം.

ഇപ്പോഴിതാ, ബോ​ഗെയ്ൻവില്ലയുടെ റിലീസിന് മുൻപ് നടത്തിയ വാർത്താസമ്മേളനത്തിൽ ബിഗ് ബിയെപ്പറ്റി കുഞ്ചാക്കോ ബോബൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ബോ​ഗെയ്ൻവില്ലയുടെ ചിത്രീകരണത്തിനിടെയിൽ ബിഗ് ബിയെപ്പറ്റി അമൽ നീരദ് എന്തെങ്കിലും പറഞ്ഞോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. അതിന് മറുപടിയായി ബോ​ഗെയ്ൻവില്ലയുടെ എന്‍ഡ് ക്രെഡിറ്റില്‍ അത് നമുക്ക് കാണാന്‍ സാധിക്കുമെന്നാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞത്. ബിഗ് ബിയിൽ കുഞ്ചാക്കോ ബോബനുണ്ടോ എന്ന ചോദ്യത്തിന് എല്ലാവരെയും പോലെ താനും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണെന്നും ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും തനിക്ക് അറിയില്ലെന്നുമായിരുന്നു മറുപടി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments