CinemaNews

ചിരിപ്പിച്ച് പേടിപ്പിക്കാൻ അവരെത്തുന്നു ; ഭൂല്‍ ഭുലയ്യ 3യുടെ ടൈറ്റില്‍ ട്രാക്ക് പുറത്ത്

ഹൊറര്‍ കോമഡി ചിത്രം ഭൂല്‍ ഭുലയ്യ 3 യുടെ ടൈറ്റില്‍ ട്രാക്ക് പുറത്ത്. ഭൂല്‍ ഭുലയ്യയിലെ ട്രെൻഡിങ് ഗാനമായ ‘ഹരേ റാം’ റീമിക്സാണ് ടൈറ്റില്‍ ഗാനമായി പുറത്തിറക്കിയിരിക്കുന്നത്. ദില്‍ജിത്ത് ദോസാഞ്ചും പിറ്റ്ബുള്ളും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അനീസ് ബസ്‍മി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാർത്തിക് ആര്യനാണ് നായകൻ.

ടി സിരീസ് ഫിലിംസ്, സിനി1 സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ഭൂഷന്‍ കുമാര്‍, കൃഷന്‍ കുമാര്‍, മുറാദ് ഖേതാനി എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാള സിനിമയായ മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പാണ് ഭൂല്‍ ഭുലയ്യ. ഭൂല്‍ ഭുലയ്യ 1,2 വമ്പൻ ഹിറ്റായിരുന്നു. അതിനാൽ തന്നെ ആരാധകർ ഏറെ ആവേശത്തോടെയാണ് മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നത്.

ഭൂൽ ഭുലയ്യ 3യുടെ ട്രെയിലര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. അതേസമയം, പ്രിയദർശൻ സംവിധാനം ചെയ്ത ഭൂൽ ഭുലയ്യയുടെ ഒന്നാം ഭാഗത്തിൽ അക്ഷയ് കുമാറായിരുന്നു നായകൻ. എന്നാൽ രണ്ടാം ഭാഗമെത്തിയപ്പോൾ നടനൊപ്പം സംവിധായകനും മാറി. അക്ഷയ് കുമാറിന് പകരം കാർത്തിക് ആര്യനാണ് തുടർന്നുള്ള രണ്ട് ഭാഗങ്ങളിലും നായകനായെത്തിയത്.

മണിച്ചിത്രത്താഴിൽ ശോഭന കട്ടിൽ ഉയർത്തിയത് പോലെ ഭൂൽ ഭുലയ്യ മൂന്നിൽ വിദ്യ ബാലൻ സിംഹാസനം എടുത്തുയർത്തുന്ന രംഗമുണ്ട്. എന്തായാലൂം, ഹൊറർ ചിത്രമാണെങ്കിലും കളര്‍ഫുള്ളായ ഒരു കോമഡി എന്റർടൈനറാണ് ഒരുങ്ങുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *