നടന്‍ സൂര്യയുടെ അടുത്ത സിനിമ പ്രഖ്യാപിച്ചിരിക്കുന്നു. താല്‍ക്കാലികമായി ‘സൂര്യ 45’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം, ഔപചാരിക പൂജ ചടങ്ങുകളോടെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡ്രീം വാരിയർ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് നടനും സംവിധായകനുമായ ആര്‍.ജെ. ബാലാജിയാണ്.
, ‘ജോക്കർ’, ‘അരുവി’, ‘തീരൻ അധികാരം ഒണ്ട്രു’, ‘കൈതി’, ‘സുൽത്താൻ’ തുടങ്ങിയ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾ നിര്‍മ്മിച്ചിട്ടുള്ള ഡ്രീം വാരിയർ പിക്‌ചേഴ്‌സ്, ‘ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് സൂര്യ 45’
, ‘മൂക്കുത്തി അമ്മൻ’, ‘വീട്ട് വിശേഷങ്ങൾ’ എന്നീ ഹാസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ആര്‍.ജെ. ബാലാജി ഇത്തവണ , തികച്ചും വ്യത്യസ്തമായ കഥയുമായിയാണ് എത്തുന്നത്.’സൂര്യ 45′ ഒരുക്കുന്നുവെന്നാണ് വിവരം. സിനിമയുടെ തിരക്കഥ ഒരുവർഷത്തിലേറെ സമയത്തെ പ്രയത്‌നത്തിനൊടുവിലാണ് അദ്ദേഹം പൂര്‍ത്തിയാക്കിയതെന്നും വിവരമുണ്ട്. സിനിമ ഇപ്പോൾ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണ്.
ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത് എ.ആര്‍. റഹ്മാനാണ്. റഹ്‍മാനും സൂര്യയും മുമ്പ് സില്ലുനു ഒരു കാതൽ, ആയുധ എഴുത്ത്, ’24’ തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഈ സിനിമയിലെ ഗാനങ്ങളെല്ലാം വമ്പൻ ഹിറ്റായിരുന്നു.
2025ന്‍റെ രണ്ടാം പകുതിയിൽ ‘ ചിത്രം ‘ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. ഷൂട്ടിംഗ് അടുത്തമാസം ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സിനിമയിലെ മറ്റ് താരങ്ങളുടേയും ടെക്നീഷ്യന്‍മാരുടേയും വിവരങ്ങള്‍ ഉടന്‍ പുറത്തുവരും.
അതേസമയം, സൂര്യയുടെ നിലവിലുള്ള മറ്റൊരു പ്രോജക്ടായ ‘കങ്കുവ’ നവംബർ അവസാനം പുറത്തിറങ്ങാനിരിക്കുകയാണ്. കൂടാതെ, കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ‘സൂര്യ 44’ എന്ന ചിത്രം സൂര്യ അടുത്തിടെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.