CricketIPLSports

സഞ്ജുവിന് 18 കോടി, താരങ്ങളെ തിരഞ്ഞെടുത്ത് രാജസ്ഥാൻ റോയൽസ്: IPL 2025

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (IPL ) അണിയറയിലെ ഒരുക്കങ്ങൾ ഗംഭീരമായി നടക്കുകയാണ്. മെഗാ ലേലത്തിന് മുന്നോടിയായി നിലനിർത്തേണ്ടവരെ ഫ്രാഞ്ചൈസി തീരുമാനിക്കാനും തുടങ്ങി. ടെസ്റ്റും ടി-20 യും നടന്നുകൊണ്ടിരിക്കുമ്പോൾ ഓരോ താരങ്ങൾക്കും കോടികൾ നൽകേണ്ട അവസ്ഥയാണ് ടീമിൻ്റെ മാനേജ്മെൻ്റുകൾക്ക്.

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ അടുത്ത സീസണിൽ നിലനിർത്താനുള്ള താരങ്ങളിൽ രാജസ്ഥാൻ റോയൽസ് ആദ്യ പരിഗണന നൽകുന്നത് ക്യാപ്റ്റൻ സഞ്ജു സാംസനാണ്. സഞ്ജുവിന് 18 കോടി രൂപ നൽകി ടീമിൽ നിലനിർത്താനാണ് രാജസ്ഥാൻ മാനേജ്മെൻ്റിൻ്റെ നീക്കമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2021 ൽ രാജസ്ഥാൻ്റെ ക്യാപ്റ്റനായ സഞ്ജു, 2022ലും 2024 ലും ടീമിനെ പ്ലേഓഫിലെത്തിച്ചിരുന്നു. മികച്ച ഫോമിലുള്ള മലയാളി താരത്തെ നിലനിർത്താൻ രാജസ്ഥാന് കൂടുതൽ ചർച്ചകളുടെ ആവശ്യമില്ല.

പവറാക്കാൻ യശസ്വി

രാജസ്ഥാൻ ഭാവി താരമായി വളർത്തിയെടുത്ത യശസ്വി ജയ്സ്വാളിനും 18 കോടി നൽകും. ഇന്ത്യൻ ടീമിൽ ഏറക്കുറെ സ്ഥിരം സാന്നിധ്യമായ ജയ്സ്വാൾ അടുത്ത സീസണിലും രാജസ്ഥാന് വേണ്ടി കളിക്കാനിറങ്ങും. സഞ്ജുവിന് ശേഷം ക്യാപ്റ്റൻ സ്ഥാനത്തേക്കും രാജസ്ഥാൻ പരിഗണിക്കുന്നത് ജയ്സ്വാളിനേയാണ്. നിലനിർത്തുന്ന താരങ്ങളിൽ രാജസ്ഥാൻ്റെ രണ്ടാമൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്‍ലർ ആയിരിക്കും. 14 കോടി രൂപ ബട്‌‍ലർക്കു വേണ്ടി രാജസ്ഥാൻ മാറ്റിവയ്ക്കും. ഇന്ത്യൻ ഓൾ റൗണ്ടർ റിയാൻ പരാഗിനെ 11 കോടി നൽകി റോയൽസ് നിലനിർത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

ആർ ടി എം രാജസ്ഥാനിലും

അൺകാപ്ഡ് ഇന്ത്യൻ താരമായി പേസർ സന്ദീപ് ശർമയും അടുത്ത സീസൺ കളിക്കും. നാലു കോടി രൂപയാണ് സന്ദീപിനായി രാജസ്ഥാൻ മുടക്കുക. റൈറ്റ് ടു മാച്ച് അവസരം ആർക്കു വേണ്ടിയാണ് രാജസ്ഥാൻ ഉപയോഗിക്കുകയെന്നു വ്യക്തമല്ല. ഇന്ത്യൻ സ്പിന്നർ യുസ്‍വേന്ദ്ര ചെഹൽ, ന്യൂസീലൻഡ് പേസർ ട്രെൻ്റ് ബോൾട്ട്, വിൻഡീസ് ബാറ്റർ ഷിംറോൺ ഹെറ്റ്മിയർ എന്നിവരെയും ടീമിനൊപ്പം നിർത്താൻ മാനേജ്മെൻ്റിന് താൽപര്യമുണ്ട്. ഇവർക്കായി ആർടിഎം അവസരം രാജസ്ഥാൻ ഉപയോഗിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *