ഹർമൻ പ്രീതിനും കൂട്ടാളികൾക്കും ഇനി മടങ്ങാം. വനിതാ ലോകകപ്പ് എന്ന സ്വപ്നത്തിനും തിരശ്ശീല വീണു. ഗ്രൂപ്പ് സ്റ്റേജിൽ 4 മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും രണ്ട് തോൽവിയുമായി മൂന്നാം സ്ഥാനത്തേക്ക് ഇന്ത്യ തള്ളപ്പെട്ടു. പോയിൻ്റ് 4, 6 പോയിൻ്റുമായി ന്യൂസിലൻഡ് സെമിയും നിലനിർത്തി.
ഇന്നലെ വനിതാ ലോകകപ്പിൽ ന്യൂസിലൻഡും, പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തിൽ ഒരു പക്ഷേ വിജയം പാക്കിസ്ഥാനൊപ്പമായിരുന്നെങ്കിൽ ഇന്ത്യയുടെ സെമി പ്രതീക്ഷ അവസാനിക്കില്ലായിരുന്നു. എന്നാൽ എല്ലാം മാറിമറിഞ്ഞു, ന്യൂസ് ലൻഡ് പെൺപടയുടെ തകർപ്പൻ ബാറ്റിംങ്ങിലും ബോളിങ്ങിലും മൂന്നക്കം കടക്കാൻ പാക്കിസ്ഥാന് കഴിഞ്ഞില്ല. അവസാന ഗ്രൂപ്പ് മത്സരത്തിൽ 54 റൺസിനാണ് ന്യൂസിലൻഡിൻ്റെ ജയം. പാക്കിസ്താന് മുൻപിൽ 111 റൺസ് വിജയലക്ഷ്യമുയർത്തിയ ന്യൂസിലൻഡ് 56 റൺസിന് അവരെ എറിഞ്ഞിട്ടു.
ഗ്രൂപ്പ് എയിൽ നാല് മത്സരങ്ങളിൽനിന്ന് എട്ട് പോയിൻ്റുമായാണ് ഓസ്‌ട്രേലിയ സെമിയിലെത്തിയത്. കളിച്ച എല്ലാ മത്സരങ്ങളിലും ടീം വിജയിച്ചിട്ടുണ്ട്. നാല് മത്സരങ്ങളിൽനിന്ന് ആറ് പോയിൻ്റോടെ ഗ്രൂപ്പിൽ രണ്ടാമതായി ന്യൂസിലൻഡ് അടുത്ത റൗണ്ടിലേക്ക് കയറി. രണ്ട് വീതം ജയവും തോൽവിയുമായി നാല് പോയിൻ്റുമായി ഇന്ത്യ ഗ്രൂപ്പിൽ മൂന്നാമതാണ്.
പാകിസ്ഥാൻ വനിതാ സ്ക്വാഡ്: ഫാത്തിമ സന, ആലിയ റിയാസ്, ഡയാന ബെയ്ഗ്, ഗുൽ ഫിറോസ, ഇറാം ജാവേദ്, മുനീബ അലി (സി), നഷ്‌റ സന്ധു, നിദാ ദാർ, ഒമൈമ സൊഹൈൽ, സദഫ് ശമാസ്, സാദിയ ഇഖ്ബാൽ, സിദ്ര അമിൻ, സയ്യിദ അറൂബ് ഷാ, തസ്മിയ റുബാബ് , തുബ ഹസ്സൻ
ന്യൂസിലൻഡ് വനിതാ സ്ക്വാഡ്: സോഫി ഡിവിൻ (സി), സൂസി ബേറ്റ്‌സ്, ഈഡൻ കാർസൺ, ഇസി ഗെയ്‌സ്, മാഡി ഗ്രീൻ, ബ്രൂക്ക് ഹാലിഡേ, ഫ്രാൻ ജോനാസ്, ലീ കാസ്‌പെറെക്, അമേലിയ കെർ, ജെസ് കെർ, റോസ്മേരി മെയർ, മോളി പെൻഫോൾഡ്, ജോർജിയ പ്ലിമ്മർ, ഹന്നാ റോവ്, ലിയ തഹുഹു.