Politics

ഉപതെരഞ്ഞെടുപ്പ് തിയതിയിൽ മാറ്റം വേണം ; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി കോൺ​ഗ്രസ്

പാലക്കാട് : കേരളത്തിൽ നടത്താൻ പോകുന്ന ഉപതെരഞ്ഞെടുപ്പ് മാറ്റണമെന്നാവശ്വപ്പെട്ട് കോൺ​ഗ്രസ്. കൽപ്പാത്തി രഥോത്സവ സമയത്താണ് നിലവിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാൽ തെരഞ്ഞെടുപ്പ് തിയതി മാറ്റണം എന്നതാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് കോൺഗ്രസിൻ്റെ തീരുമാനം.

നവംബർ 13 മുതൽ 15 വരെയുള്ള തിയതികളിൽ വോട്ടെടുപ്പ് നടത്തരുതെന്നാണ് ആവശ്യം. അതേസമയം പാലക്കാട് സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള ചർച്ചകൾ സജീവമായി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാവും പാലക്കാട്ടെ സ്ഥാനാർത്ഥിയാവുകയെന്നാണ് വിവരം.

സിപിഎം സ്ഥാനാ‍ർത്ഥിയായി ബിനുമോൾക്കൊപ്പം മറ്റ് പേരുകളും ചർച്ചയിലുണ്ട്. ബിജെപി സ്ഥാനാർത്ഥി പട്ടിക ഇതുവരെ പുറത്ത് വിട്ടിട്ടില്ല . എന്തായാലും കേരളത്തിൽ ത‍‍ൃതല തെരഞ്ഞെടുപ്പ് മത്സരത്തിന് കളമൊരുങ്ങുകയാണ് .

Leave a Reply

Your email address will not be published. Required fields are marked *