ഡല്‍ഹി: ഒന്‍പത് വര്‍ഷത്തിന് ശേഷം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്ന മന്ത്രിയായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്സിഒ) കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇന്ന് ഇസ്ലാമാബാദില്‍ എത്തി. ഇസ്ലാമാബാദിലെ നൂര്‍ ഖാന്‍ എയര്‍ബേസില്‍ വിദേശകാര്യ മന്ത്രാലയത്തിലെ ദക്ഷിണേഷ്യ ഡയറക്ടര്‍ ജനറല്‍ ഇല്യാസ് മെഹമൂദ് നിസാമി ജയശങ്കറിനെ സ്നേഹപൂര്‍വം സ്വീകരിച്ചു.
പാക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ അതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അയഞ്ഞിരിക്കുന്ന വേളയില്‍ വിദേശകാര്യമന്ത്രിയുടെ ഈ സന്ദര്‍ശനം വളരെ പ്രത്യേകതയുള്ളതാണ്. സുഷമ സ്വരാജാണ് അവസാനമായി പാകിസ്ഥാന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി. 2015 ഡിസംബറില്‍ അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവര്‍ ഇസ്ലാമാബാദിലേക്ക് പോയിരുന്നു. ഏതൊരു അയല്‍രാജ്യവുമായും പോലെ, പാകിസ്ഥാനുമായി നല്ല ബന്ധം പുലര്‍ത്താന്‍ ഇന്ത്യ തീര്‍ച്ചയായും ആഗ്രഹിക്കുന്നുവെന്ന്് അദ്ദേഹം വ്യക്തമാക്കി.