CinemaNews

ഹലോ പാർട്ണർ ! ഒടുവിൽ സമ്മതിച്ച് അഹാനയും നിമിഷും

നടൻ കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാന കൃഷ്‌ണയെ അറിയാത്തവരായി ആരുമുണ്ടാകില്ല. നടി കൂടിയായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു അഹാനയുടെ ഇരുപത്തിയൊമ്പതാം പിറന്നാൾ. നിരവധി പേർ താരത്തിന് ആശംസ അറിയിച്ചെത്തിയെങ്കിലും ഇതിൽ എല്ലാവരുടേയും ശ്രദ്ധനേടിയത് ഛായാഗ്രാഹകൻ നിമിഷ് രവിയുടെ പിറന്നാൾ ആശംസയാണ്.

പിറന്നാൾ ആശംസകൾ പാട്ണർ,ബെസ്റ്റ്ഫ്രണ്ട്, കോൺഫ്യൂഡന്റ് എന്നാണ് നിമിഷ് രവി കുറിച്ചിരിക്കുന്നത്. ഇതിന് താഴെ അഹാന മറുപടിയും നൽകിയിട്ടുണ്ട്. താങ്ക്യൂ ക്യൂട്ടീ എന്നാണ് നടി കുറിച്ചത്. അതേസമയം നിമിഷിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. നേരത്തേ തന്നെ ഇരുവരും പ്രണയത്തിലാണോയെന്ന സംശയം ആരാധകർ ഉന്നയിച്ചിരുന്നു. പുതിയ കുറിപ്പോട് കൂടി പ്രണയം പരസ്യമായി സമ്മതിച്ചുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

അതിൽ ചില കമന്റുകൾ ഇങ്ങനെയാണ്. റിലേഷൻഷിപ്പാണെന്ന് കോമൺസെൻസുള്ളവർക്ക് മനസിലാക്കാം. എന്നിട്ടും ഇപ്പോഴും പലരും ചോദിക്കും അവർ നിങ്ങളോട് അങ്ങനെ പറഞ്ഞോയെന്ന്…. എന്നായിരുന്നു ഒരാളുടെ കമന്റ്. രണ്ട് പേർക്കും ജീവിതത്തിൽ അവരുടേതായ ലക്ഷ്യങ്ങൾ നിറവേറ്റാൻ ഉണ്ടാകും. അത് കഴിഞ്ഞ് അവർ ഉചിതമായ സമത്ത് വിവാഹം കഴിക്കുമായിരിക്കും എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്. നിങ്ങൾ തമ്മിൽ ലൗ ആണോ? എന്തായാലും സെലക്ഷൻ കൊള്ളാം എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അതേസമയം, പതിവ് പോലെ തന്നെ ഇത്തരം കമന്റുകളോടൊന്നും ഇരുവരും പ്രതികരിച്ചിട്ടില്ല. നേരത്തേ ദിയയുടെ വിവാഹസമയത്ത് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നപ്പോഴും പല അഭ്യൂഹങ്ങളും ഉയർന്നു വന്നിരുന്നു. നിമിഷിന്റേയും അഹാനയുടേയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന തരത്തിലായിരുന്നു അന്നത്തെ വാർത്തകൾ. ഇതോടെ നിമിഷ് രവി തന്നെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. ആരുമായും വിവാഹനിശ്ചയവും കഴിഞ്ഞില്ല. അത് എന്റെ അടുത്ത സുഹൃത്തിന്റെ അനുജത്തിയുടെ വിവാഹമായിരുന്നു, പറഞ്ഞുവെന്നേയുള്ളൂ എന്നായിരുന്നു നിമിഷിന്റെ കുറിപ്പ്.

കുട്ടിക്കാലം മുതലുള്ള അഹാനയുടെ സുഹൃത്താണ് നിമിഷ് രവി. അറിയപ്പെടുന്ന ഛായാഗ്രഹകൻ കൂടിയാണ്. ലൂക്ക, കിങ് ഓഫ് കൊത്ത, കുറുപ്പ്, റോഷാക് തുങ്ങിയ ചിത്രങ്ങളുടെയെല്ലാം ഛായാഗ്രഹണം നിർവഹിച്ചത് നിമിഷ് രവി ആയിരുന്നു. നിമിഷും അഹാനയും ചേർന്ന് നിരവധി മ്യൂസിക് ആൽബങ്ങൾ ചെയ്തിട്ടുണ്ട്. ഇതെല്ലാം നേരത്തേ വൻ വൈറലായിരുന്നു. ദിയയുടെ വിവാഹത്തിന് ശേഷം കുടുംബത്തിൽ ഇനി മൂത്തമകൾ അഹാനയുടെ വിവാഹമായിരിക്കും ഉടൻ ഉണ്ടാകുകയെന്നാണ് നേരത്തേ അമ്മ സിന്ധു കൃഷ്ണകുമാർ പറഞ്ഞിരുന്നു. അതിനാൽ തന്നെ ആരാധകരും വളരെ ആവേശത്തോടെ അഹാനയുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *