CricketSports

അടുത്ത അങ്കം ഏഷ്യാ കപ്പ്: എമേര്‍ജിംഗ് ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം റെഡി

കളിക്കളത്തിലെ പോര് മുറുകുന്നു. ടെസ്റ്റിന് ശേഷം ടി-20 യും വനിതാ ലോകകപ്പും, രഞ്ജി ട്രോഫിയും തുടങ്ങി ക്രിക്കറ്റിലെ പോരാട്ടങ്ങൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്. അടുത്ത അങ്കത്തിനായി ഇന്ത്യൻ ടീം റെഡിയായി. ഇനി നടക്കാൻ പോകുന്നത് എമേർജിംഗ് ഏഷ്യാ കപ്പ് ആണ്. ഈ വർഷത്തെ ഏഷ്യ കപ്പിന് പ്രത്യേകതകൾ ഒരുപാടുണ്ട്. ആദ്യമായാണ് ടി-20 ഫോർമാറ്റിൽ ഏഷ്യാ കപ്പ് നടക്കുന്നത്.

എമേര്‍ജിംഗ് ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ എ ടീമിനെ തിലക് വര്‍മ നയിക്കും. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഓപ്പണറായി ഇറങ്ങിയ അഭിഷേക് ശര്‍മയാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റൻ.

ടീമില്‍ ആരെല്ലാം?

ഇന്ത്യൻ താരം രാഹുല്‍ ചാഹറും ടീമിലുണ്ട്. ഐപിഎല്ലില്‍ ലഖ്നൗവിനായി തിളങ്ങിയ ആയുഷ് ബദോനി, കൊല്‍ക്കത്ത താരം രമണ്‍ദീപ് സിംഗ്, പഞ്ചാബ് കിംഗ്സ് താരം പ്രഭ്‌സിമ്രാന്‍ സിംഗ്, മുംബൈ ഇന്ത്യൻസിന്‍റെ നെഹാല്‍ വധേര, ആര്‍സിബി താരം അനൂജ് റാവത്ത്, ഗുജറാത്ത് ടൈറ്റൻസ് താരം സായ് കിഷോര്‍ എന്നിവരെല്ലാം അടങ്ങുന്നതാണ് ഇന്ത്യൻ ടീം.

2022ലെ ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് നേട്ടത്തില്‍ പങ്കാളായായിരുന്ന നിഷാന്ത് സന്ധു, ദുലീപ് ട്രോഫിയിലും അണ്ടര്‍ 19 ലോകകപ്പിലും തിളങ്ങിയ അന്‍ഷുല്‍ കാംബോജ് എന്നിവരും ടീമിന്‍റെ ഭാഗമാണ്. 18ന് തുടങ്ങുന്ന ടൂര്‍ണമെന്‍റില്‍ 19ന് പാകിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.

2013ലെ ആദ്യ എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ ഇന്ത്യയാണ് ചാമ്പ്യൻമാരായാതെങ്കിലും അവസാനം നടന്ന രണ്ട് ചാമ്പ്യൻഷിപ്പിലും പാകിസ്ഥാനാണ് കിരീടം നേടിയത്. 2023ല്‍ നടന്ന ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ ഇന്ത്യയെ തോൽപ്പിച്ചാണ് പാകിസ്ഥാന്‍ കിരീടം നേടിയത്.

എമേര്‍ജിംഗ് ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം: തിലക് വർമ്മ (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, ആയുഷ് ബഡോണി, നിശാന്ത് സിന്ധു, അനുജ് റാവത്ത്, പ്രഭ്‌സിമ്രാൻ സിംഗ്, നെഹാൽ വധേര, അൻഷുൽ കംബോജ്, ഋത്വിക് ഷോക്കീൻ, ആഖിബ് ഖാൻ, വൈഭവ് അറോറ, റാസിഖ് സലാം, രാഹുൽ കിഷോർ.

Leave a Reply

Your email address will not be published. Required fields are marked *