CinemaKerala

പിന്നിൽ ഗൂഢാലോചന ; പീഡന ആരോപണത്തിൽ ഡിജിപിക്ക് പരാതി നൽകി നടൻ നിവിൻ പോളി

എറണാകുളം : ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ ആരോപണത്തിൽ ഡിജിപിക്ക് പരാതി നൽകി നടൻ നിവിൻ പോളി. യുവതിയുടെ ആരോപണം അടിസ്ഥാന രഹിതമാണ്‌. യുവതിയെ അറിയില്ലെന്നും വ്യാജ ആരോപണം ആണെന്നും ഗൂഢാലോചന ഉണ്ടെന്നും നിവിൻ പോളി പരാതിയിൽ പറയുന്നു.

തന്റെ പരാതി കൂടി പ്രത്യേക അന്വേഷണ സംഘം പരിശോധിക്കണമെന്നാണ് നിവിൻ പോളിയുടെ ആവശ്യം. പോലീസിന്റെ തുടർനടപടി അറിഞ്ഞതിന് ശേഷമാവും മുൻകൂർ ജാമ്യം തേടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് നടൻ കടക്കുക എന്നാണ് ലഭ്യമാകുന്ന വിവരം. അതേസമയം, കഴിഞ്ഞ ദിവസമാണ് എറണാകുളം നേര്യമംഗംലം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പോലീസ് കേസ് എടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിവിൻ പോളി ദുബായിൽ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി.

കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി. വിദേശത്തേക്ക് ജോലിയ്ക്കായി ആളെ എത്തിക്കുന്ന റിക്രൂട്ട്മെന്റ് ഏജൻസി നടത്തുന്ന ശ്രേയ എന്ന യുവതിയാണ് കേസിലെ ഒന്നാം പ്രതി. യുവതിയുടെ പരാതിയിൽ നിവിനെതിരെ കൂട്ടബലാത്സംഗം, പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *