Crime

കുട്ടിയെ പീഡിപ്പിച്ച് കൊന്ന പ്രതിക്ക് അര്‍ഹമായ ശിക്ഷ നല്‍കി നാട്ടുകാര്‍

കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് തക്ക ശിക്ഷ നല്‍കി നാട്ടുകാര്‍. വടക്കന്‍ ബംഗാളിലെ ഫലകത്തയിലാണ് ജനങ്ങള്‍ നീതി നടപ്പിലാക്കിയത്. അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കൊന്ന 40 കാരനെ മരത്തില്‍ കെട്ടിയിട്ട് നക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. മോണ റോയി എന്ന പ്രതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പോലീസെത്തി പ്രതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

സംസ്ഥാനത്തെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ലൈംഗിക കുറ്റകൃത്യങ്ങളുടെ പരമ്പരയിലെ മറ്റൊരു കൂട്ടിച്ചേര്‍ക്കലാണ് അലിപുര്‍ദുവാര്‍ ജില്ലയിലെ ഈ ഭയാനകവും ഹൃദയഭേദകവുമായ സംഭവമെന്നും വ്യവസ്ഥിതിയില്‍ എന്താണ് തെറ്റെന്നും സാഹചര്യത്തെ എങ്ങനെ മുന്‍കൂട്ടി നേരിടാമെന്നും മമത ബാനര്‍ജി സര്‍ക്കാര്‍ ആത്മപരിശോധന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു കുറ്റപ്പെടുത്തി.മറ്റൊരു നിരപരാധിയായ പെണ്‍കുട്ടി ഇത്തരം ക്രൂരമായ കുറ്റകൃത്യത്തിന് ഇരയാകുന്നതിന് മുമ്പ് വേട്ടക്കാരെ അവരുടെ പാതയില്‍ നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *