Cinema

‘അടുത്ത തവണ ആകട്ടെ’; കമന്റിട്ടയാൾക്ക് ചുട്ട മറുപടിയുമായി നടി ഓവിയ

മലയാളിയും തെന്നിന്ത്യൻ താരവുമായ ഓവിയയുടെ പേരിലുള്ള ഒരു സ്വകാര്യ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വാർത്തകളിലും പ്രചരിക്കുന്നത്. എക്‌സ് പ്ലാറ്റ്ഫോമിൽ ‘ഓവിയ ലീക്ക്ഡ്’ എന്ന ഹാഷ്ടാഗിലൂടെ പ്രചരിക്കുന്ന ഈ വീഡിയോ, നടിയ്ക്ക് നേരെ വലിയ സാമൂഹിക മാധ്യമ പരസ്യാധിക്ഷേപത്തിന് ഇടവരുത്തിയിരിക്കുകയാണ്.

നടിമാരുടെ പേരിൽ വ്യാജ വീഡിയോകൾ നിർമ്മിച്ച് ഡീപ്ഫേക്ക്, എ.ഐ. തുടങ്ങിയ സാങ്കേതിക വിദ്യകളുടെ ഉപയോഗം അടുത്ത കാലത്തുണ്ടായ നിരവധി സംഭവങ്ങളിൽ കാണപ്പെടുന്നുണ്ട്. ചിലർ ഈ വിഡിയോയെക്കുറിച്ച് വിവിധ അവകാശവാദങ്ങൾ ഉയർത്തിയപ്പോഴും, നടി അതിനെയൊക്കെ പരിഹാസ കമന്റുകളോടു കൂടിയാണ് മറുപടി നൽകിയത്.

‘‘വിഡിയോ ഒരെണ്ണം വന്നിട്ടുണ്ട് മാഡം.17 സെക്കൻഡ്.’’ എന്ന് വന്നൊരു കമന്റിന് നടിയുടെ മറുപടി ‘ആസ്വദിക്കൂ’ എന്നായിരുന്നു. വിഡിയോയുടെ ദൈർഘ്യം കുറവാണെന്ന് വിമർശിച്ച ഒരു കമന്റിന് ‘അടുത്ത തവണ ആകട്ടെ’ എന്നായിരുന്നു താരത്തിന്റെ പ്രതികരണം. പ്രചരിക്കുന്ന വീഡിയോയിൽ ഉള്ള വ്യക്തി നടി തന്നെ ആണെന്ന് സമൂഹ മാധ്യമങ്ങളിൽ ചിലർ അവകാശപ്പെടുമ്പോഴും, ഇത് ഡീപ്ഫേക്ക് ആണെന്ന് വാദിക്കുന്നവരെയും കാണാം.

2007-ൽ പൃഥ്വിരാജ് നായകനായ മലയാള സിനിമ ‘കംഗാരു’ലൂടെയാണ് ഓവിയ സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴ് സിനിമയിലും ബിഗ് ബോസ് റിയാലിറ്റി ഷോയിലും ശ്രദ്ധ നേടിയ നടി, മനുഷ്യമൃഗം, പുതിയ മുഖം എന്നീ സിനിമകളിലും പ്രത്യക്ഷപ്പെട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *