ഹർമൻ പ്രീതിൻ്റെ ഇന്ത്യയ്ക്ക് കന്നിക്കപ്പിനുള്ള സാധ്യത ഇന്ന് പാക്കിസ്ഥാൻ ജയിച്ചാൽ കൂടും. ഇന്ന് നടക്കുന്ന ന്യൂസിലാൻഡ്-പാകിസ്താൻ(newzland vs pakistan t20women world cup) മത്സരത്തിൽ പാകിസ്താൻ ജയിച്ചാൽ ഇന്ത്യക്ക് സെമി പ്രതീക്ഷകൾ സജീവമാക്കാം. പാകിസ്താൻ ന്യൂസിലാൻഡിനെതിരെ വിജയിച്ചാൽ ഗ്രൂപ്പ് എയിലെ മൂന്ന് ടീമുകൾക്കും ഒരോ പോയിൻ്റാകും.
ന്യൂസിലാൻഡ്, പാകിസ്താൻ ഇന്ത്യ എന്നീ ടീമുകൾക്ക് ഒരോ പോയിൻ്റായാൽ നിലവിൽ റൺറേറ്റിൽ ഏറെ മുന്നിലുള്ള ഇന്ത്യൻ വനിതകൾക്ക് സെമി ഉറപ്പിക്കാം. നാല് മത്സരവും വിജയിച്ചുകൊണ്ട് എട്ട് പോയിൻ്റുമായി തലപ്പത്ത് ഇരിക്കുന്ന ഓസ്ട്രേലിയ മാത്രമാണ് ഗ്രൂപ്പ് എയിൽ സെമി ഉറപ്പിച്ചിട്ടുള്ളത്.
നാല് മത്സരവും പരാജയപ്പെട്ട് ശ്രീലങ്ക പുറത്താകുകയും ചെയ്തു. ന്യൂസിലാൻഡിനെതിരെ വമ്പൻ വിജയം നേടിയാൽ മാത്രമേ പാകിസ്താന് സെമിയിൽ കടക്കാനുള്ള നേരിയ സാധ്യത എങ്കിലുമുള്ളൂ. ന്യൂസിലാൻഡിന് സെമിയിൽ കടക്കാൻ പാകിസ്താനെതിരെ വിജയിച്ചാൽ മാത്രം മതി.
കഴിഞ്ഞ ദിവസം നടന്ന നിർണായക മത്സരത്തിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. നാല് മത്സരം കളിച്ച ഇന്ത്യ ഓസ്ട്രേലിയക്കെതിരെയും ന്യൂസിലാൻഡിനെതിരെയും തോൽക്കുകയായിരുന്നു. പാകിസ്താനെതിരെയും ലങ്കക്കെതിരെയുമായിരുന്നു ഇന്ത്യൻ വനിതകളുടെ വിജയം.