CricketIPLSports

അടിമുടി മാറ്റത്തിൽ മുംബൈ ഇന്ത്യൻസ്: മഹേല ജയവർധന മടങ്ങി എത്തുന്നു

ഐപിഎല്ലിൽ (indian premier league) ആരാധകരേറെയുള്ള ടീമുകളിൽ ഒന്നാണ് മുംബൈ ഇന്ത്യൻസ്. കഴിഞ്ഞ ഐപിഎൽ സീസണിലെ മോശം ഫോമിൽനിന്ന് കരകയറാൻ ലക്ഷ്യമിട്ട് മുംബൈ ഇന്ത്യൻസ്, നിരവധി മാറ്റങ്ങൾ ടീമിൽ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്.

മുംബൈയുടെ പ്രിയതാരം രോഹിത് ശർമ്മ മുംബൈയിൽ തന്നെ തുടരുമോ എന്നാണ് ആരാധകരുടെ വലിയ സംശയം. ഹിറ്റ്മാനെ മുംബൈ നിലനിർത്തിയാലും രോഹിത് സ്വന്തം താൽപര്യത്തിൽ മറ്റു ഫ്രാഞ്ചസികളിലേക്ക് പോകുമെന്നാണ് പല റിപ്പോർട്ടുകളിലും പറയുന്നത്.

ഹിറ്റ്മാൻ്റെ കാര്യം കഴിഞ്ഞാൽ പിന്നീട് വരുന്ന വലിയ ആശങ്ക കോച്ചിൻ്റെ കാര്യത്തിലാണ്. ഇപ്പോഴിതാ പുതിയ സന്തോഷ വാർത്തയാണ് മുംബൈ ക്യാമ്പിൽ നിന്നും പുറത്തുവരുന്നത്. ടീമിൻ്റെ പുതിയ പരിശീലകനായി ശ്രീലങ്കൻ മുൻ താരം മഹേല ജയവർധന മടങ്ങി എത്തുന്നു.

ആരാണ് മഹേല ജയവർധന?

ഐപിഎല്ലിൽ 2017 മുതൽ 2022 വരെ ടീമിന്‍റെ പരിശീലകനായിരുന്നു മഹേല. മൂന്നു തവണ ടീമിന് കിരീടം നേടികൊടുത്ത ശ്രീലങ്കൻ ക്രിക്കറ്റ് താരം. പിന്നാലെ മഹേല ഫ്രാഞ്ചൈസിയുടെ ഗ്ലോബൽ ക്രിക്കറ്റ് ഹെഡായി നിയമിതനായി. വിദേശ ലീഗുകളിലുൾപ്പെടെ മുംബൈ ഇന്ത്യൻസിനെ വളർത്തുകയായിരുന്നു ലക്ഷ്യം. പരിശീലകനായി ചുമതലയേറ്റ്‌ 2017 സീസണിലും 2019, 2021 സീസണുകളിലുമാണ് ജയവർധനക്കൊപ്പം മുംബൈ കപ്പുയർത്തിയത്. 2023ൽ മുംബൈ പ്ലേ ഓഫിലെത്തി.

കഴിഞ്ഞ രണ്ടു സീസണുകളിൽ ദക്ഷിണാഫ്രിക്കൻ മുൻ പരിശീലകൻ മാർക് ബൗച്ചറായിരുന്നു ടീമിനെ പരിശീലിപ്പിച്ചത്. കഴിഞ്ഞ ഐപിഎൽ സീസണിൽ പോയിന്‍റ് ടേബിളിൽ അവസാന സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തതും. 2024ലെ സീസണിന് മുന്‍മ്പ് രോഹിത് ശർമക്കു പകരം ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതോടെ ടീമിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു. ഇത് ടീമിന്‍റെ പ്രകടനത്തെ ഉൾപ്പടെ കാര്യമായി ബാധിച്ചു.

പിന്നാലെയാണ് ബൗച്ചറെ ഒഴിവാക്കിയത്. സീസണിലെ 14 മത്സരങ്ങളിൽ പത്തിലും ടീം തോറ്റു. നാണക്കേടിന്‍റെ തോൽവി ഏറ്റുവാങ്ങിയ കഴിഞ്ഞ വർഷത്തിൽ നിന്നും വലിയ മാറ്റം മുംബൈ ആരാധകരും ടീമും ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ രോഹിത് ശർമയുടെ കാര്യത്തിലും കോച്ചിന്‍റെ കാര്യത്തിലും ഉടൻ തന്നെ തീരുമാനമുണ്ടാവുമെന്നാണ് മുംബൈ ക്യാമ്പിൽ നിന്നും പുറത്തുവരുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *