ജാൻവി-സിദ്ധാര്‍ഥ് മല്‍ഹോത്ര കോംബോ വീണ്ടും

ചിത്രത്തില്‍ ജാൻവി കപൂര്‍ നായികയായി എത്തുമെന്നാണ് റിപ്പോര്‍ട്ട്

Janvi Kapoor and Sidharth Malhotra

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ താരമായ സിദ്ധാര്‍ഥ് മല്‍ഹോത്ര വീണ്ടും പ്രണയകഥയുമായി എത്തുന്നു. തുഷാര്‍ ജലോട്ടയുടെ സംവിധാനത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ ജാൻവി കപൂര്‍ നായികയായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. പ്രണയകഥകളിലൂടെ പ്രേക്ഷകരുടെ മനസിലേയ്ക്കുള്ള വഴി കണ്ടെത്തിയ താരങ്ങളായ സിദ്ധാര്‍ഥും ജാൻവിയും ഒന്നിക്കുന്ന ഈ ചിത്രം ബോളിവുഡ് ആരാധകര്‍ക്കിടയില്‍ വലിയ ആകാംഷ ഉയര്‍ത്തിയിരിക്കുകയാണ്.

ഇതിനു മുമ്പ് സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ‘സ്‍പൈഡര്‍’ എന്ന സിനിമയിൽ ജാൻവി കപൂർ എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. ത്രില്ലര്‍ ജോണറില്‍ ആലോചിച്ചിരുന്ന ചിത്രമായിരുന്നു ഇത്. എന്നാൽ ഇത്തരത്തിലുള്ള ത്രില്ലർ ചിത്രങ്ങൾ ഒടിടി പ്ലാറ്റ്ഫോമില്‍ മാത്രമാണ് ഇപ്പോള്‍ വിജയിക്കുന്നതെന്നതിന്റ അടിസ്ഥാനത്തില്‍, പ്രണയചിത്രമായി മാറ്റി പരിഗണിക്കുകയായിരുന്നു.

സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ഏറ്റവും ഒടുവിലത്തെ റിലീസ് യോദ്ധ എന്ന ആക്ഷൻ ത്രില്ലര്‍ ആയിരുന്നു, സാഗര്‍ ആംബ്രയും പുഷ്‌കര്‍ ഓജയും ചേര്‍ന്ന് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ദിഷാ പഠാണി, രോണിത് റോയ്‍, സണ്ണി ഹിന്ദുജ, ചിത്തരഞ്‌ജൻ ത്രിപതി തുടങ്ങിയവരും വേഷമിട്ടിരുന്നു. ധര്‍മ പ്രൊഡക്ഷൻസിന്റെ ബാനറില്‍ നിര്‍മിച്ച യോദ്ധ, ആഗോളതലത്തില്‍ നല്ല പ്രതികരണങ്ങൾ നേടിയിരുന്നു.

ബോളിവുഡ് യുവ താരങ്ങളില്‍ മുന്നിൽ നില്‍ക്കാനുള്ള ശ്രമത്തിലാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര. എ ജെന്റില്‍മാൻ, ജബരിയാ ജോഡി, ഷേര്‍ഷാ, എക് വില്ലൻ, സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ തുടങ്ങിയ സിനിമകളിലൂടെ താരം പ്രേക്ഷകഹൃദയങ്ങളില്‍ ഇടം നേടിയിട്ടുണ്ട്.

ബോളിവുഡ് പ്രേക്ഷകര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്ന ഈ പ്രണയകഥയുമായുള്ള സിദ്ധാര്‍ഥിന്റെ വരവ് എന്തായാലും ആരാധകരെ ആകാംഷയിലാഴ്ത്തിയിരിക്കുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments