സർക്കാർ ജീവനക്കാർക്ക് എല്ലാം കൃത്യമായി കൊടുക്കുന്നുണ്ട് എന്ന കെ.എൻ. ബാലഗോപാലിൻ്റെ നിയമസഭ പ്രസ്താവന കേട്ടതിൻ്റെ ഞെട്ടലിലാണ് കേരളത്തിലെ സർക്കാർ ജീവനക്കാർ. ബാലഗോപാലിൻ്റെ പ്രസ്താവന കല്ല് വച്ച നുണയാണെന്നതാണ് വാസ്തവം. ലോകസഭയിലെ ദയനീയ പരാജയത്തിന് സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞ് വച്ചത് ഒരു കാരണമായി സി പി എം വിലയിരുത്തിയിരുന്നു. ഇതിനെ തുടർന്നാണ് ചട്ടം 300 പ്രകാരം കുടിശികകൾ വിതരണം ചെയ്യുമെന്ന പ്രസ്താവന മുഖ്യമന്ത്രി നടത്തിയത്.
കെ.എൻ. ബാലഗോപാൽ ധനകാര്യ മന്ത്രിയായതിനു ശേഷം സർക്കാർ ജീവനക്കാർക്ക് നിഷേധിച്ച ആനുകൂല്യങ്ങൾ ചുവടെ:
1.ജീവനക്കാർക്ക് 31 ശതമാനം ക്ഷാമബത്തയ്ക്ക് പകരം വെറും 9 ശതമാനം അനുവദിച്ച് 22% ക്ഷാമബത്ത കുടിശികയാക്കി.
2. 2021 ജനുവരിയിലെ ഒരു ഗഡു 2024 ൽ അനുവദിച്ച് അതിന്റെ 39 മാസത്തെ കുടിശിക നിഷേധിച്ചു.
3.2019 ലെ ശമ്പള പരിഷ്കരണത്തിന്റെ 20 മാസത്തെ കുടിശിക നിഷേധിച്ചു.
4. ജീവനക്കാർക്ക് 2024 ജൂലൈ മാസം മുതൽ ലഭിക്കേണ്ട അടുത്ത ശമ്പള പരിഷ്കരണത്തിന് കമ്മീഷനെ പോലും നിയമിച്ചിട്ടില്ല. 5.കഴിഞ്ഞ കുറേ വർഷങ്ങൾ ആയി ലഭിക്കേണ്ട ലീവ് സറണ്ടർ ഇല്ലാതാക്കി.
6. 2021 ജൂലൈ മാസത്തിൽ ലഭിച്ച പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ട് 3 വർഷത്തോളം സ്വന്തം ഇൻബോക്സിൽ ബാലഗോപാൽ പൂഴ്ത്തി.
7.2018 ന് ശേഷം ഹൗസ് ബിൽഡിംഗ് അഡ്വാൻസ് (HBA) ഒരാൾക്ക് പോലും ലഭിക്കാത്ത സാഹചര്യം ഉണ്ടാക്കി.
8.2016 ലെ യാത്രബത്ത പരിധി 2024 ൽ പോലും ഉയർത്തിയില്ല. 9 .മെഡിസെപ്പ് എന്ന പേരിൽ എല്ലാ മാസവും ജീവനക്കാരിൽ നിന്നും പിടിച്ചിട്ട് നല്ല ഹോസ്പിറ്റൽ സൗകര്യം ലഭിക്കുന്നില്ല.
ഇങ്ങനെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ തടഞ്ഞ് വച്ചിട്ടാണ് നിയമസഭയിൽ ബാലഗോപാൽ ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത്.
“സർക്കാർ ജീവനക്കാർക്ക് എല്ലാം കൃത്യമായി കൊടുക്കുന്നുണ്ട്”.
Balagopalan,is lying he had cheated the house He is the most unfit among the finance ministers of Kerala.Better to resign.Where as he had picked up an enormous amount from the cash short exchequer for the treatment which he enjoyed free treatment from govt hospital.
His claim about payment when compared with other states is cooked lie.The lavish unnecessary expenses made the exchequer in this Conde for which he is the sole responsible person.