പുറത്ത്‌ കളിക്കുന്നവർ വേണ്ട, ഞങ്ങൾക്ക് ഞങ്ങളുടേതായ ഫുട്ബോൾ സംസ്കാരമുണ്ട്: ബ്രസീൽ പ്രസിഡൻ്റ്

ഏറെക്കാലമായി ബ്രസീൽ ആവർത്തിച്ചുപറയുന്ന ആവശ്യത്തിനാണ് ലുല തിരികൊളുത്തിയിരിക്കുന്നത്. കൂടാതെ ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡണ്ടിനെ കണ്ട് സൂപ്പർ താരങ്ങൾക്ക് പിന്നാലെ പോകാതെ പ്രാദേശിക ക്ലബുകളിലെ താരങ്ങളെ ആശ്രയിക്കാനും ബ്രസീൽ പ്രസിഡൻ്റ് ലുല നിർദേശം നൽകി.

brazilian president lula about national team

ഫുട്ബോളിന് പേര് കേട്ട നാട്, അതിലുപരി ഫുട്ബോളിൻ്റെ പ്രാണനായ സാക്ഷാൽ പെലെയുടെ നാട്ടിലെ ഫുട്ബോൾ ലോകം ചുരുങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ബ്രസീലിൻ്റെ ഫുട്ബോൾ പാരമ്പര്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ലോകം അറിയപ്പെടുന്നതും അല്ലാത്തതുമായ നിരവധി താരങ്ങൾ ജീവിച്ച മണ്ണാണ് ബ്രസീലിൻ്റേത്. എന്നാൽ ബ്രസീൽ ടീമിൻ്റെ ഇന്നത്തെ അവസ്ഥ ഏറെ ദയനീയമാണ്.

ഫുട്ബോൾ ലോകത്തെ കുടിയേറ്റം

ബ്രസീൽ ഫുട്ബോളിന് അവരുടേതായ ഒരു സംസ്കാരമുണ്ട്. ഫുട്ബോൾ അക്കാദമികൾക്കും പ്രൊഫഷണൽ ട്രെയിനിങ്ങുകൾക്കും അപ്പുറം തെരുവുകളിലെ താളത്തിൽ ഉയർന്നുവന്ന ഒട്ടേറെ താരങ്ങൾ അവർക്കുണ്ട്. തങ്ങളുടെ ഏറ്റവും മോശം കാലങ്ങളിലൊന്നിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ബ്രസീലിൽ പ്രതിഭകൾക്ക് ക്ഷാമമൊന്നും സംഭവിച്ചിട്ടില്ല. യൂറോപ്പിലേക്ക് കൂട്ടം കൂട്ടമായി ബ്രസീലിയൻ കൗമാരം ഇപ്പോഴും പറക്കുന്നുണ്ട്.

പോയവർഷം മാത്രം 2375 കളിക്കാരാണ് യൂറോപ്പിൻ്റെ കളിക്കളത്തിലിറങ്ങിയത്. ബ്രസീലിയൻ താരങ്ങളെ ഉപയോഗപ്പെടുത്തി യൂറോപ്യൻ ക്ലബുകൾ നേട്ടം കൊയ്യുന്നുമുണ്ട്. ബ്രസീലിയൻ താരങ്ങളെ സുന്ദരമായി ഉപയോഗപ്പെടുത്തുന്ന കാർലോ ആഞ്ചലോട്ടിയും റയൽ മാഡ്രിഡും അതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ്. അതേ സമയം തന്നെ ബ്രസീലിയൻ ക്ലബ് ഫുട്ബോളിൻ്റെ നിലവാരം അടിക്കടി ഇടിഞ്ഞുകൊണ്ടിരിക്കുന്നതും കാണാം.

ഇതിനൊരു അറുതി വേണമെന്ന മുറവിളി ഏറെക്കാലമായി ഉയർന്നുകൊണ്ടിരിക്കുന്നുണ്ട്. ഇക്കുറി ബ്രസീൽ പ്രസിഡൻ്റ് സാക്ഷാൽ ലുല ഡി സിൽവ തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. “വിദേശത്ത് കളിക്കുന്നവർ ഒരിക്കലും ഇവിടുള്ളവരേക്കാൾ മികച്ചവരല്ല. പുറത്തുള്ളവരുടെ അതേ ക്വാളിറ്റിയുള്ള കളിക്കാർ ബ്രസീലിൽ തന്നെയുണ്ട്. പുറത്ത് കളിക്കുന്നവർ റൊമാരിയോയും ഗാരീഞ്ചയും ഒന്നുമല്ല. പ്രതിഭയുള്ള ഒരുപാട് കുട്ടികൾ ഇവിടെത്തന്നെയുണ്ട്. ഞാനിത്രയും കാലം പറഞ്ഞുകൊണ്ടിരിക്കുന്നത് തന്നെയാണ് ചിലിക്കെതിരെയുള്ള മത്സരത്തിൽ കണ്ടത് -ഒരു റേഡിയോ അഭിമുഖത്തിൽ ലുല പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments